യൂറോപ്പ് സീറോമലബാർ ബൈബിൾ കൺവെൻഷൻ

യൂറോപ്പ് സീറോമലബാർ ബൈബിൾ കൺവെൻഷൻ

യൂറോപ്പ് സീറോമലബാർ ബൈബിൾ കൺവെൻഷൻ

റോം: സീറോമലബാർ അപ്പസ്തോലിക് വിസിറ്റേഷന്റെ നേതൃത്വത്തിൽ മാർച്ച് 29 മുതൽ 31 വരെ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ യൂറോപ്പ് സീറോമലബാർ ബൈബിൾ കൺവെൻഷൻ സംഘടിപ്പിക്കുന്നു. യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്ററായ മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ നിർദേശങ്ങൾക്കനുസരിച്ച് വലിയ ആഴ്ചയിൽ നടക്കുന്ന ഈ കൺവെൻഷനിൽ വചനശുശ്രൂഷയ്ക്കും അനുതാപ ശുശ്രൂഷയ്ക്കും ദിവ്യകാരുണ്യ ആരാധനയ്ക്കും നേതൃത്വം നല്കുന്നത് ഫാ. ഡൊമിനിക് വാളമ്നാൽ, ഫാ. ഡാനിയേൽ പൂവണ്ണത്തിൽ, ജസ്റ്റിസ് കുര്യൻ ജോസഫ്, ബ്രദർ സന്തോഷ് കരുമാത്ര എന്നിവരാണ്.  CET (CENTRAL EUROPEAN TIME) അനുസരിച്ച് എല്ലാ ദിവസവും വൈകിട്ട് 4 മണി മുതൽ 6.30 വരെയാണ് കൺവെൻഷൻ നടക്കുന്നത്. Syro Malabar Apostolic Visitation Europe എന്ന യൂട്യൂബ് പേജ് സന്ദർശിക്കുക.