യൂത്ത് കമ്മീഷന്‍ കോവിഡ് സന്നദ്ധ പ്രവര്‍ത്തകരെ ആദരിച്ചു

യൂത്ത് കമ്മീഷന്‍ കോവിഡ്  സന്നദ്ധ പ്രവര്‍ത്തകരെ ആദരിച്ചു

കാക്കനാട്: 2021 ജൂലൈ 25ന് സീറോമലബാര്‍ യൂത്ത് കമ്മീ ഷന്‍റെ നേതൃത്വത്തില്‍ കോവിഡ് സന്നദ്ധ പ്രവര്‍ത്തകരായ യുവജനങ്ങളെ ആദരിച്ചുകൊണ്ട് EZER2K21 എന്ന പേരില്‍ സൂം മീറ്റിംഗ് നടത്തി. യുവജന പ്രവര്‍ത്തകര്‍ക്ക് പ്രശംസാ പത്രം നല്‍കി. സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. യുവജന കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, മാര്‍ എഫ്രേം നരികുളം, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു. കേരള റീജിയന്‍ പ്രസിഡന്‍റ് ജൂബിന്‍ കൊടിയംകുന്നില്‍ അധ്യക്ഷനായിരുന്നു. യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. ജേക്കബ് ചക്കാത്ര ആമുഖപ്രഭാഷണം നടത്തി.