യുവജനവര്‍ഷം പ്രഖ്യാപിച്ചുകൊണ്ട് അപ്പസ്തോലിക് വിസിറ്റേഷന്‍ യൂറോപ്പ്

യുവജനവര്‍ഷം പ്രഖ്യാപിച്ചുകൊണ്ട്  അപ്പസ്തോലിക് വിസിറ്റേഷന്‍ യൂറോപ്പ്

യൂറോപ്പ്: യൂറോപ്പിലെ സീറോമലബാര്‍ അപ്പസ്തോലിക് വിസിറ്റേഷന്‍ MISSIO എന്ന പേരില്‍ 2021 മെയ് 22-ന് യുവജന വര്‍ഷം ആരംഭിക്കുന്നു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവാണ്  യുവജന വര്‍ഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നത്.  മെയ് 22 വൈകിട്ട് 5 മണിക്ക് (CET) / (GMT 4 PM) ZOOM പ്ലാറ്റ്ഫോമില്‍ യൂറോപ്പിലെ 20 രാജ്യങ്ങളില്‍ നിന്നുമുള്ള യുവജനങ്ങള്‍ ഒരുമിച്ചു കൂടുന്നു. യൂറോപ്പിലെ അപ്പോസ്തോലിക് വിസിറ്റേഷനിലെ എല്ലാവരുടെയും ശ്രദ്ധയും താല്പര്യവും ഈ വര്‍ഷം യുവജനങ്ങള്‍ക്ക് നല്‍കണമെന്ന് വിശ്വാസികള്‍ക്കായി നല്‍കിയ സര്‍ക്കുലറില്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് അറിയിച്ചു. 

വിശ്വാസ ജീവിതത്തിലധിഷ്ഠിതമായ നേതൃത്വപാടവവും ദിശാബോധവുമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുവാനും എല്ലാ ഇടവകകളിലും മിഷന്‍ സെന്‍ററുകളിലും യുവജനശുശ്രൂഷയെ ശക്തിപ്പെടുത്തുവാനുമുള്ള വിവിധതരത്തിലുള്ള കര്‍മ്മ പരിപാടികളാണ് ഈ യുവജനവര്‍ഷത്തില്‍ SMYM യൂറോപ്പ് രൂപകല്പ്പന ചെയ്തിരിക്കുന്നതെന്ന് യൂത്ത് അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. ബിനോജ് മുളവരിക്കല്‍ അറിയിച്ചു. കോവിഡ് മഹാമാരി കാലഘട്ടത്തിലും ഒട്ടേറെ പുതുമയാര്‍ന്ന പരിപാടികളുമായി യൂറോപ്പിലുള്ള യുവജനങ്ങളെ സജീവമാക്കാന്‍ SMYM യൂറോപ്പിനു കഴിഞ്ഞതായി SMYM ഭാരവാഹികള്‍ അറിയിച്ചു. വിവിധ പ്രോഗ്രാമുകള്‍ തയ്യാറാക്കിയിരിക്കുന്ന MISSIO എന്ന പേരിലറിയപ്പെടുന്ന യുവജന വര്‍ഷം 2022 മെയ് 22നാണ് പൂര്‍ത്തിയാകുന്നത്.