വൈദിക വിദ്യാര്‍ത്ഥികള്‍ മൈനര്‍ ഓര്‍ഡേഴ്സ് സ്വീകരിച്ചു

വൈദിക വിദ്യാര്‍ത്ഥികള്‍ മൈനര്‍ ഓര്‍ഡേഴ്സ് സ്വീകരിച്ചു

കല്യണ്‍: രൂപതാ അധ്യക്ഷന്‍ മാര്‍ തോമസ് ഇലവനാല്‍ പിതാവില്‍ നിന്നും രൂപതയിലെ വൈദിക വിദ്യാര്‍ത്ഥികള്‍ വൈദിക വസ്ത്രവും കാറോയ, ഹെവ്പദ് യാക്കോന, മ്ശംശാന പട്ടങ്ങളും സ്വീകരിച്ചു.  2021 ഏപ്രില്‍ 16ന് നടന്ന തിരുക്കര്‍മ്മങ്ങളില്‍ മൈനര്‍ സെമിനാരി റെക്ടര്‍ റവ. ഫാ. ജേക്കബ് പൊറത്തുര്‍ ആര്‍ച്ച് ഡീക്കനും രൂപതാ ചാന്‍സലര്‍ റവ. ഫാ. ജോജു അറയ്ക്കല്‍ സഹകാര്‍മ്മികനുമായിരുന്നു. 2 സഹോദരന്മാര്‍ വൈദിക വസ്ത്രവും, 8 സഹോദരന്മാര്‍ കാറോയ പട്ടവും, 6 സഹോദരന്മാര്‍ ഹെവ്പദ്യാക്കോന പട്ടവും, 2 സഹോദരന്മാര്‍ മ്ശംശാന പട്ടവും സ്വീകരിച്ചു. തിരുകര്‍മ്മങ്ങള്‍ രൂപതയുടെ പാസ്റ്ററല്‍ സെന്‍ററായ ARC പനവേലില്‍ വച്ചാണ് നടന്നത്. രൂപത പ്രൊക്കുറേറ്റര്‍ റവ. ഫാ. ജോര്‍ജ് വട്ടമറ്റം, റവ. ഫാ. ലിജു കീറ്റിക്കല്‍ എന്നിവരടക്കം ഏതാനും വൈദികരും പങ്കെടുത്തു. റവ. ഫാ. ജോജിറ്റ് കൂട്ടുങ്കല്‍ എം. സി. ആയിരുന്നു.