മാർ പോൾ ചിറ്റിലപ്പിള്ളി പിതാവിന്റെ അനുസ്മരണയിൽ കല്യാൺ രൂപത

മാർ പോൾ ചിറ്റിലപ്പിള്ളി പിതാവിന്റെ അനുസ്മരണയിൽ കല്യാൺ രൂപത

മാർ പോൾ ചിറ്റിലപ്പിള്ളി പിതാവിന്റെ അനുസ്മരണയിൽ കല്യാൺ രൂപത

കല്യാൺ : കല്യാൺ രൂപതയുടെ പ്രഥമ മെത്രാൻ മാർ പോൾ ചിറ്റിലപ്പിള്ളി പിതാവിന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് വി. കുർബ്ബാനയും അനുസ്മരണ സമ്മേളനവും നടത്തി. രൂപതാദ്ധ്യക്ഷൻ മാർ തോമസ് ഇലവനാൽ പിതാവ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.  ഡോംബിവിലിയിൽ വിഭാവനം ചെയ്യുന്ന സ്കൂൾ മാർ പോൾ ചിറ്റിലപ്പിള്ളി പിതാവിന്റെ ഓർമയ്ക്കായി നാമകരണം ചെയ്യുമെന്ന് ബിഷപ്പ് അറിയിച്ചു. സ്കൂളും മറ്റ്‌ സംരംഭങ്ങളും ഉൾപ്പെടെ  വിഭാവനം ചെയ്യപ്പെട്ടിരിക്കുന്ന സ്ഥലം പോൾസ് നഗർ എന്ന പേരിൽ  അറിയപ്പെടും. രൂപതയിലെ എല്ലാ സ്കൂളുകളിലും പോൾ ചിറ്റിലപ്പിള്ളി പിതാവിന്റെ ഓർമയ്ക്കായി എക്സലൻസ് അവാർഡ് തുടങ്ങുമെന്നും ബിഷപ്പ് മാർ തോമസ് ഇലവനാൽ പറഞ്ഞു.

1988 ഏപ്രിൽ മാസത്തിൽ സ്ഥാപിതമായ കല്യാൺ രൂപതയുടെ മെത്രാനായി അതേവർഷം ഓഗസ്റ്റ് മാസത്തിലാണ് മാർ പോൾ ചിറ്റിലപ്പിള്ളി അഭിഷിക്തനായത്. ചിതറി കിടന്നിരുന്ന ഒരു പിടി ആളുകളല്ലാതെ സ്വന്തമായി ഒന്നുമില്ലാതിരുന്ന രൂപതയ്ക്ക്  ഉറച്ച അടിത്തറ ഇട്ടത് ചിറ്റിലപ്പിള്ളി പിതാവായിരുന്നു. ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും നിസ്സഹകരണങ്ങളുടെയും കഥകൾ പറഞ്ഞ ആദ്യ കാലങ്ങളിൽ "ഈ രൂപത ദൈവിക പദ്ധതിയെങ്കിൽ അവൻ തന്നെ ഇതിനെ നടത്തിക്കോളും" എന്ന് തികഞ്ഞ ബോദ്ധ്യത്തോടെ പിതാവ് പറയുമായിരുന്നു.  
അധികാരത്തിന്റെ ഇടനാഴികളിൽ നിന്നും പുറത്തേക്കിറങ്ങി ജനത്തോട് സംവദിക്കാനും അനുഭാവപൂർവം അവരെ ശ്രവിക്കാനും  കാണിച്ച നല്ല മനസ്സാണ് പിതാവിന് ജനഹൃദയങ്ങളിൽ ഉറച്ച സ്ഥാനം  നേടിക്കൊടുത്തതെന്നും തോമസ് ഇലവനാൽ പിതാവ് പറഞ്ഞു