മാര്‍ ആനികുഴിക്കാട്ടിലിന്‍റെ ഒന്നാം ചരമ വാര്‍ഷികം

മാര്‍ ആനികുഴിക്കാട്ടിലിന്‍റെ ഒന്നാം ചരമ വാര്‍ഷികം

ഇടുക്കി: രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്‍റെ ഒന്നാം ചരമവാര്‍ഷികം വാഴത്തോപ്പ് സെന്‍റ് ജോര്‍ജ് കത്തീഡ്രലില്‍ മെയ് ഒന്നിന് നടക്കും. ഏപ്രില്‍ 18 മുതല്‍ 13 ദിവസം ഇടുക്കി രൂപതയിലെ വിവിധ ഫൊറോനകളില്‍ നിന്നുള്ള പ്രതിനിധികള്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്‍റെ കബറിടം സന്ദര്‍ശിച്ചു പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടത്തും. 23-ന് രൂപതയില്‍  പ്രോ- ലൈഫ് മിഷന്‍ ദിനമായി ആചരിച്ചു. ഇതിന്‍റെ ഭാഗമായി രൂപതയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങളെ ആദരിച്ചു. 27ന് കര്‍ഷക ദിനമായി ആചരിക്കുന്നു. ഇതിനോടനുബന്ധിച്ച് തോപ്രാംകുടി മരിയ ഗൊരോത്തി പാരിഷ് ഹാളില്‍ വച്ച് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അനുസ്മരണ കര്‍ഷക സിമ്പോസിയം സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്‍റെ ഒന്നാം ചരമവാര്‍ഷികദിനമായ മെയ് ഒന്നിന് രാവിലെ 10 മണിക്ക് വാഴത്തോപ്പ് സെന്‍റ് ജോര്‍ജ് കത്തീഡ്രല്‍ ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പണവും പ്രത്യേക അനുസ്മരണ ശുശ്രൂഷകളും നടക്കും. ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യകാര്‍മികത്വം വഹിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കര്‍ശന നിയന്ത്രണങ്ങളോടെ ആയിരിക്കും തുടര്‍ന്നുള്ള അനുസ്മരണ യോഗവും മറ്റു പരിപാടികളും നടത്തപ്പെടുന്നത്.