മാനന്തവാടി രൂപതാദിനാഘോഷം 

മാനന്തവാടി രൂപതാദിനാഘോഷം 

മാനന്തവാടി: രൂപതയുടെ 48 മത് രൂപതാദിനാഘോഷം 2021 മേയ് 1-നു ഓണ്‍ലൈനായി സംഘടിപ്പിച്ചു. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രണ്ടാം വര്‍ഷമാണ് ഓണ്‍ലൈനായി രൂപതാദിനാഘോഷം സംഘടിപ്പി ക്കുന്നത്. റിന്യൂവല്‍ മിനിസ്ട്രി ടീം അംഗങ്ങളുടെ പ്രാര്‍ത്ഥനയോടെയാണ് മീറ്റിംഗ് ആരംഭിച്ചത്. പ്രോട്ടോ സിഞ്ചല്ലൂസ് മോണ്‍.പോള്‍ മുണ്ടോളിക്കല്‍ സ്വാഗതം ആശംസിച്ചു. മാര്‍ ജോസ് പൊരുന്നേടം അധ്യക്ഷ പ്രസംഗവും സീറോമലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണവും നടത്തി. സുവര്‍ണ്ണ ജൂബിലിയോട് അടുക്കുന്ന രൂപതയുടെ കാലാനുസൃതമായ മാറ്റങ്ങള്‍, മീഡിയ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസ മേഖലയിലെ നവീന സംരംഭങ്ങള്‍ എന്നിവ മാതൃകാപരമാണെന്ന് മേജര്‍ ആര്‍ച്ച്ബിഷപ് തന്‍റെ ആശംസയില്‍ കൂട്ടിച്ചേര്‍ത്തു. CBCI ലേബര്‍ കമ്മീഷന്‍റെ വര്‍ക്കേഴ്സ് ഇന്ത്യ ഫെഡറേഷന്‍ ജോയിന്‍റ് സെക്രട്ടറി ജോസഫ് ജൂഡ്, ഫാ. സുനില്‍ വട്ടുകുന്നേല്‍, സി. അതുല്യ MSJ, ജോസ് പുഞ്ചയില്‍, അഡ്വ. റിനു തെക്കേക്കൂറ്റ്, കുമാരി ജിജിന കറുത്തേടത്, ഐറിന്‍ സജി, മാസ്റ്റര്‍ റിച്ചാര്‍ഡ് പോള്‍ എന്നിവര്‍ പ്രസംഗിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ പാലംപറമ്പില്‍ നന്ദിയര്‍പ്പിച്ചു. രൂപത മീഡിയ കമ്മീഷനാണ് ഓണ്‍ലൈനായി ഈ പ്രോഗ്രാം ക്രമീകരിച്ചത്.