മദര്‍ മേരി ഫ്രാന്‍സിസ്ക ദ ഷന്താള്‍ അനുസ്മരണം 

മദര്‍ മേരി ഫ്രാന്‍സിസ്ക ദ ഷന്താള്‍ അനുസ്മരണം 

ആലുവ: വിശുദ്ധ കുര്‍ബാനയുടെ ആരാധന സന്യാസിനി സമൂഹത്തിന്‍റെ സഹസ്ഥാപക മദര്‍ മേരി ഫ്രാന്‍സിസ്ക ദ ഷന്താളിന്‍റെ 49-ാം ചരമവാര്‍ഷിക ദിനമായ മെയ് 25 പ്രാര്‍ത്ഥനാപൂര്‍വം ആചരിക്കുന്നു. ദൈവദാസിയുടെ സുകൃത സമ്പന്നമായ ജീവിതത്തെ പരിചയപ്പെടുത്തുന്ന പ്രോഗ്രാം കെവിസി ദൂത് എന്ന യൂട്യൂബ് ചാനല്‍ വഴി മെയ് 16 മുതല്‍ സംപ്രേഷണം ചെയ്തുവരുന്നു. ഒമ്പത് ദിവസങ്ങളിലായി നടത്തപ്പെടുന്ന പ്രോഗ്രാമില്‍ ഈ സമൂഹത്തിന്‍റെ എല്ലാ പ്രോവിന്‍സുകളും പങ്കെടുക്കുന്നുണ്ട്. മെയ് 25-ന് ദൈവദാസി മദര്‍ ഷന്താളിന്‍റെ കബറിടം സ്ഥിതിചെയ്യുന്ന അതിരമ്പുഴ ആരാധന മഠം ചാപ്പലില്‍ അനുസ്മരണ പ്രാര്‍ത്ഥനയും സെന്‍റ് മേരിസ് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ്. കോവിഡ്-19 ന്‍റെ വ്യാപന പശ്ചാത്തലത്തില്‍ ഗവണ്‍മെന്‍റ് നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായിട്ടായിരിക്കും തിരുക്കര്‍മ്മങ്ങള്‍ നടത്തുന്നത്.