ബ്രദർ ബിബൻ വെള്ളാംപറമ്പിൽ മെൽബൺ രൂപതയുടെ പ്രഥമ സബ് ഡീക്കൺ 

ബ്രദർ ബിബൻ വെള്ളാംപറമ്പിൽ മെൽബൺ രൂപതയുടെ പ്രഥമ സബ് ഡീക്കൺ 

മെൽബൺ: മെൽബൺ സെൻറ് തോമസ് സീറോമലബാർ രൂപത ആസ്ട്രേലിയ ന്യൂസിലാൻറിന്റെ  പ്രഥമ സബ് ഡീക്കനായി ബ്രദർ ബിബൻ  വെള്ളാംപറമ്പിൽ റോമിൽ വച്ച് ബിഷപ് മാർ സ്റ്റീഫൻ ചിറപ്പനത്തിൽ നിന്നും മൈനർ ഓർഡർ സ്വീകരിച്ചു. 2014 -ൽ സ്ഥാപിതമായ മെൽബൺ രൂപതയുടെ ആദ്യത്തെ സബ് ഡീക്കനാണ് ബ്രദർ ബിബിൻ. ചങ്ങനാശ്ശേരി അതിരൂപത സെന്റ് ജോൺസ് ബാബ്റ്റിസ് നെടുംകുന്നം ഇടവകാംഗമായ ബിബിൻ വെള്ളാംപറമ്പിൽ സാബു വി. വി യുടെയും ജാൻസി സാബുവിന്റെയും മകനാണ്. പ്രാഥമിക വിദ്യാഭ്യാസം കേരളത്തിൽ പൂർത്തിയാക്കിയ സബ് ഡീക്കൻ ബിബിൻ ഇപ്പോൾ റോമിൽ പൊന്തിഫിസോ കോളേജ് ഇന്റർനാഷണൽ മരിയ മാത്തർ എക്ളേസിയായിൽ ദൈവശാസ്ത്രപഠനം നടത്തിവരുന്നു.