ബ്രദര്‍ ബാസ്റ്റിന്‍ കാരുവേലില്‍  സുപ്പീരിയര്‍ ജനറല്‍

ബ്രദര്‍ ബാസ്റ്റിന്‍ കാരുവേലില്‍  സുപ്പീരിയര്‍ ജനറല്‍

തൃശൂര്‍: മലബാര്‍ മിഷനറി ബ്രദേഴ്സ് സന്യാസ സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറലായി ബ്രദര്‍ ബാസ്റ്റിന്‍ കാരുവേലില്‍ തിരഞ്ഞെടുക്കപ്പെട്ടു. മരത്താക്കരയിലെ എം.എം.ബി. ജനറലേറ്റില്‍ കൂടിയ ജനറല്‍ സിനാക്സി വച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. സാഗര്‍ രൂപതയില്‍പെട്ട ഗഞ്ച് ബസോദയിലെ സെന്‍റ് ജോസഫ് സീനിയര്‍ സെക്കന്‍ഡറി സ്കൂളിന്‍റെ മാനേജരായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. തൊമ്മന്‍കുത്ത് മണ്ണുക്കാട് കാരുവേലില്‍ കുടുംബാംഗമാണ് ബ്രദര്‍ ബാസ്റ്റിന്‍. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലേറെയായി ഉത്തരേന്ത്യയില്‍ മിഷനറിയായ ഇദ്ദേഹം പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍, ജനറല്‍ കൗണ്‍സിലര്‍, വികാര്‍ പ്രൊവിന്‍ഷ്യല്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബ്രദര്‍ എഡ്വിന്‍ കുറ്റിക്കല്‍ വികര്‍ ജനറലായും ബ്രദേഴ്സ് പൗലോസ് അരുമ്പൂപറമ്പില്‍, സാവിയോ ഒലക്കേങ്കില്‍, ദേവരാജ് പ്ലാക്കയില്‍ എന്നിവര്‍ ജനറല്‍ കൗണ്‍സിലേഴ്സായും തിരഞ്ഞെടുക്കപ്പെട്ടു.

ബ്രദര്‍ ജോസ് ചുങ്കത്ത് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

മരിയാപുരം: മലബാര്‍ മിഷനറി ബ്രദേഴ്സ് സന്യാസ സമൂഹത്തിന്‍റെ തൃശൂര്‍ സെന്‍റ് തോമസ് പ്രോവിന്‍സിന്‍റെ പ്രോവിന്‍ഷ്യല്‍ സുപ്പീരിയറായി ബ്രദര്‍ ജോസ് ചുങ്കത്ത് തിരഞ്ഞെടുക്കപ്പെട്ടു. പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍, ജനറല്‍ കൗണ്‍സിലര്‍, പ്രോവിന്‍ഷ്യല്‍ കൗണ്‍സിലര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം തൃശൂര്‍ മണലൂരിലെ സാന്‍ ജോസ് ആശ്രമത്തിന്‍റെ സുപ്പീരിയറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. മരിയാപുരത്തെ സെന്‍റ് തോമസ് പ്രോവിന്‍ഷ്യല്‍ ഹൗസില്‍ കൂടിയ പ്രൊവിന്‍ഷ്യല്‍ സിനാക്സിസാണ് അദ്ദേഹത്തെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി തെരഞ്ഞെടുത്തത്. ബ്രദര്‍ ജിയോ പാലക്കുഴി വികാര്‍ പ്രോവിന്‍ഷ്യലായും ബ്രദേഴ്സ് പോളി തൃശൂര്‍ക്കാരന്‍, ഗില്‍ബര്‍ട്ട് ഇടശ്ശേരി, സാബു തെന്നിപ്ലാക്കല്‍ എന്നിവര്‍ കൗണ്‍സിലേഴ്സായും തിരഞ്ഞെടുക്കപ്പെട്ടു.