ബ്രദര്‍ തോമസ് കുറ്റിക്കാട്ടിന്റെ മൃതസംസ്‌കാരം ഇന്ന് (ചൊവ്വ 31 August 2021)

ബ്രദര്‍ തോമസ് കുറ്റിക്കാട്ടിന്റെ മൃതസംസ്‌കാരം ഇന്ന്

ബ്രദര്‍ തോമസ് കുറ്റിക്കാട്ടിന്റെ മൃതസംസ്‌കാരം ഇന്ന് (ചൊവ്വ 31 August 2021)

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത വൈദിക വിദ്യാര്‍ത്ഥിയും കോരുത്തോട് കുറ്റിക്കാട്ട് ദേവസ്യ-മോളി ദമ്പതികളുടെ മകനുമായ ബ്രദര്‍ തോമസ് കുറ്റിക്കാട്ട് (25) നിര്യാതനായി. ഇന്നലെ കണ്ണൂര്‍ ഇരിട്ടിയേലേയ്ക്കുള്ള യാത്രാമദ്ധ്യേ മട്ടന്നൂര്‍ വച്ചുണ്ടായ വാഹനാപകടത്തിലാണ് അദ്ദേഹം നിര്യാതനായത്. കോട്ടയം വടവാതൂര്‍ സെന്റ് തോമസ് സെമിനാരിയില്‍ തത്വശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയശേഷം രൂപതാ ജീവകാരുണ്യ പ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കുന്ന വി കെയറില്‍ റീജന്‍സി പരിശീലനം ചെയ്തു വരികയായിരുന്നു അദ്ദേഹം.
 
മൃതസംസ്‌കാര ശുശ്രൂഷകള്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ഇന്ന് 5 മണിക്ക് ഭവനത്തിലാരംഭിച്ച്  കോരുത്തോട് സെന്റ് ജോര്‍ജ്ജ് പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം മൃതദേഹം സംസ്‌കരിക്കുന്നതാണ്. സഹോദരങ്ങള്‍ ജോമോന്‍, ജൂലി.