ബൈബിള്‍ വായനാ ചലഞ്ചുമായി  ഇടുക്കി രൂപത

ബൈബിള്‍ വായനാ ചലഞ്ചുമായി  ഇടുക്കി രൂപത

ഇടുക്കി : 2021 മെയ് 8 മുതല്‍ സെപ്റ്റംബര്‍ 8 വരെ ഇടുക്കി രൂപത ബൈബിള്‍ അപ്പോസ്തലേറ്റും, ചെറുപുഷ്പ മിഷന്‍ ലീഗും ക്രിസ്തു ജ്യോതി വിശ്വാസ പരിശീലന കേന്ദ്രവും ചേര്‍ന്ന് 120 ദിവസത്തെ ബൈബിള്‍ റീഡിങ് ചലഞ്ച് മത്സരം സംഘടിപ്പിക്കുന്നു. അല്മായര്‍, വൈദികര്‍, സന്യസ്തര്‍, കുട്ടികള്‍ തുടങ്ങിയ എല്ലാവര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. മറ്റു രൂപതകളില്‍ നിന്നുള്ളവര്‍ക്കും പ്രായഭേദമന്യേ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. 120 ദിവസം കൊണ്ട് ബൈബിള്‍ മുഴുവനും വായിച്ചു തീര്‍ക്കുക. ദിവസേന നല്കപ്പെടുന്ന പത്ത് ചോദ്യങ്ങള്‍ക്ക്  ശരിയുത്തരം അയക്കുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ 10 പേര്‍ക്ക് ദിവസവും ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കുന്നു. ബൈബിള്‍ പഠിക്കുന്നതോടൊപ്പം തന്നെ വചനം ഉപയോഗിച്ച് പ്രാര്‍ത്ഥിക്കുവാനും കൂടിയാണ് ഈ ബൈബിള്‍ വായന സംരംഭം സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്.