ബിബിനച്ചന്റെ 'കടലാസ്' പുസ്തകമായി

ബിബിനച്ചന്റെ 'കടലാസ്' പുസ്തകമായി

ബിബിനച്ചന്റെ 'കടലാസ്' പുസ്തകമായി

ആലുവ: 2013 കേരളപ്പിറവി ദിനത്തിലാണ് കടലാസിനു തുടക്കമാകുന്നത്. ഏഴു വർഷങ്ങൾ നീണ്ടുനിൽക്കുന്ന ഈ എഴുത്ത്‌ യാത്രയിൽ  അറിയപ്പെടാത്ത മൂവായിരത്തിൽപ്പരം എഴുത്തുകാരെ കടലാസിലൂടെ പരിചയപ്പെടുത്താൻ സാധിച്ചു. ഫെയ്സ്ബുക്ക് ആയിരുന്നു കടലാസിനെ ആദ്യ ഇടം. പിന്നീടത് ഇൻസ്റ്റഗ്രാമിലേക്കും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലേക്കും വഴിമാറി. മലയാളത്തിലെ എഴുത്തു പേജുകളിൽ ആദ്യ മൂന്ന് പേജുകളിൽ ഒന്നാണ് കടലാസ്.  ഇവിടെ ആർക്കും എഴുതാം. ജാതിമതഭേദമന്യേ എല്ലാവരുടെയും കഴിവുകളെ വിളിച്ചുപറയുകയാണ് കടലാസ്. 

കടലാസ് ടാഗ്‌ലൈൻ ഇങ്ങനെയാണ്; 'ഒളിച്ചുവയ്ക്കാൻ ഉള്ളതല്ല, വിളിച്ചുപറയാൻ ഉള്ളതാണ് കല'. കടലാസ് അതു തുടരുകയാണ്. ഏഴു വർഷങ്ങൾക്കു ശേഷം കടലാസിൽ വന്ന രചനകളിലെ തെരഞ്ഞെടുത്ത 145 രചനകളുമായി കടലാസ് പുസ്തകം ആയിരിക്കുന്നു. എല്ലാ പേജുകളും കളർ ആയി ഒരുക്കിയ ഈ പുസ്തകത്തിന്റെ രൂപത്തിൽ വരെ വ്യത്യസ്തതയാണ്. സാധാരണ ഒരു പുസ്തകത്തിന്റെ നിർമ്മിതിയെ പൊളിച്ചെഴുതുകയാണ് കടലാസ്. കടലാസ് എന്ന ഈ ആശയത്തിന്റെ പിന്നിൽ ഒരു വൈദികനാണ്. എഴുത്തും കലയും നവമാധ്യമങ്ങളിലക്ക് കൂടി വഴിമാറുന്ന ഈ കാലഘട്ടത്തിൽ ഒരു വ്യത്യസ്തമായ പാതയിലൂടെ എഴുത്തു കൂട്ടായ്മയെ വളർത്തിയെടുക്കുകയാണ് ഈ വൈദികൻ. ദിവ്യകാരുണ്യ മിഷണറി സഭാംഗമാണ് ഫാ. ബിബിൻ ഏഴുപ്ലാക്കൽ MCBS.

കടലാസിന്റെ ആദ്യ പുസ്തകം ഓൺലൈൻ ആയിട്ടാണ് പ്രകാശനം ചെയ്തത്. മലയാളത്തിലെ പ്രശസ്തരായ ഉണ്ണി ആർ, വിനയ് ഫോർട്ട്,  അശ്വതി ശ്രീകാന്ത്, ബേസിൽ ജോസഫ്  തുടങ്ങിയ പ്രമുഖരാണ് ഈ പുസ്തകം  പ്രകാശനം ചെയ്തത്. മൂന്നരലക്ഷം ഫോളോവേഴ്സിലെത്തി നിൽക്കുമ്പോൾ മൂന്നുവർഷംമുമ്പ് ഹാക്ക് ചെയ്യപ്പെട്ടതാണ് ഈ പേജ്.  എന്നിട്ടും തളരാതെ മുൻപോട്ട് പോവുകയാണ് കടലാസ്. എഴുത്തുകാരിലൂടെ കലകളിലൂടെ മറ്റൊരു ലോകത്തിന്റെ നിർമ്മിതിക്കായി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ് കടലാസും ബിബിനച്ചനും.