ഫെയ്ത്ത് ഹബ്ബ് ആരംഭിച്ചു 

ഫെയ്ത്ത് ഹബ്ബ് ആരംഭിച്ചു 

യൂറോപ്പ്: യൂത്ത് അപ്പോസ്റ്റലേറ്റ് യൂറോപ്പിന്‍റെ ആഭിമുഖ്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളിലുള്ള SMYM - (സീറോമലബാര്‍ യൂത്ത് മൂവ്മെന്‍റ്) കുട്ടികള്‍ക്കായി - ഫെയ്ത് ഹബ്ബ് എന്ന ഓണ്‍ലൈന്‍ ചോദ്യോത്തര പരിപാടി 2021 ഫെബ്രുവരി മുതല്‍ ആരം ഭിച്ചു. വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലെ കുട്ടികള്‍ക്ക് തങ്ങളുടെ വിശ്വാസ സംബന്ധിയായ സംശയനിവാരണത്തിനുള്ള വേദിയാണ് ഫെയിത്ത് ഹബ്ബ്. എല്ലാ മാസവും നാലാം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി (GMT) ക്ക് സൂം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലാണ് ഫെയ്ത് ഹബ്ബ് നടക്കുന്നത്. ഓരോ മാസവും തെരഞ്ഞെടുക്കപ്പെട്ട വിശ്വസ സംബന്ധമായ വിഷയങ്ങളാണ് ഫെയ്ത്  ഹബ്ബ്  വിശകലനം ചെയ്യുന്നത്. ഫെയ്ത്ത്  ഹബ്ബ്  കഴിഞ്ഞ രണ്ടു സെഷനുകളിലായി ഏകദേശം 23 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും 400 ഓളം കുട്ടികള്‍ പങ്കെടുത്തു. ഫെയ്ത്ത് ഹബ്ബ്  ഒന്നാം സെഷനില്‍ ബിബ്ലിക്കല്‍ ഫാക്ട്സ് വിഷയത്തില്‍ റവ. ഡോക്ടര്‍ മൈക്കിള്‍  കാരിമറ്റവും, രണ്ടാം സെഷനില്‍ സയന്‍സ് ആന്‍ഡ് റിലീജിയന്‍  എന്ന വിഷയത്തില്‍ റവ. ഡോക്ടര്‍ അഗസ്റ്റിന്‍ പാബ്ലാനിയും കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് വസ്തുനിഷ്ഠാപരമായി സംശയനിവാരണം നടത്തി. എല്ലാ ഫെയ്ത്ത് ഹബ്ബ്  സെഷനുകള്‍ക്ക് ശേഷവും അതാത് SMYM യൂണിറ്റുകളില്‍ യൂത്ത് ആനിമേറ്റര്‍മാരുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ ഒന്നിച്ച് ചര്‍ച്ച ചെയ്ത് തങ്ങള്‍ക്ക് ലഭിച്ച അറിവുകള്‍ ഒരു വീഡിയോ രൂപത്തില്‍ അവതരിപ്പിക്കുന്നു. ഫെയിത്ത് ഹബ്ബ് സെഷനുകളുടെ വീഡിയോകള്‍ SMYM യൂട്യൂബ്  ചാനലിലിലും ലഭ്യമാണ്. യൂറോപ്പ് അപ്പോസ്തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ്  മാര്‍ സ്റ്റീഫന്‍  ചിറപ്പണത്തിന്‍റെ ആത്മീയ നേതൃത്വത്തിലും ഫാ. ബിനോജ്  മുളവരിക്കലിന്‍റെ നേതൃത്വത്തിലും രൂപംകൊണ്ട ഫെയ്ത് ഹബ്ബ്  വിശ്വാസ സംബന്ധിയായ സംശയനിവാരണത്തിന് ഉത്തമവേദിയായി നിലകൊളളുന്നു.