ഫാ. ജോണ്‍ തെക്കേക്കര ബാംഗ്ലൂര്‍ സെന്‍റ് ജോണ്‍സ് അസോസിയേറ്റ് ഡയറക്ടര്‍ 

ഫാ. ജോണ്‍ തെക്കേക്കര ബാംഗ്ലൂര്‍ സെന്‍റ് ജോണ്‍സ് അസോസിയേറ്റ് ഡയറക്ടര്‍ 

ബാംഗ്ലൂര്‍: സെന്‍റ് ജോണ്‍സ് നാഷണല്‍ അക്കാഡമി ഓഫ് ഹെല്‍ത്ത് സയന്‍സിന്‍റെ അസോസിയേറ്റ് ഡയറക്ടറായി ചങ്ങനാശേരി അതിരൂപതാംഗമായ റവ. ഡോ. ജോണ്‍ തെക്കേക്കരയെ സിബിസിഐ നിയമിച്ചു.  ആയിരത്തഞ്ഞൂറിലധികം കിടക്കകളും അത്യാധുനിക സംവിധാനങ്ങളുമുള്ള ആശുപത്രിയുടെയും മെഡിക്കല്‍ കോളേജിന്‍റെയും ചുമതലയാണ് കോവിഡിന്‍റെ അടിയന്തര പശ്ചാത്തലത്തില്‍ ഫാ. ജോണ്‍ ഏറ്റെടുക്കുന്നത്. സിബിസിഐയുടെ നേരിട്ടുള്ള നിയന്ത്രണത്താലാണ് ഈ പ്രസ്ഥാനം പ്രവര്‍ ത്തിക്കുന്നത്.

ചങ്ങനാശേരി ഇത്തിത്താനം ഇടവക തെക്കേക്കര വര്‍ഗീസ് - ത്രേസ്യാമ്മ ദമ്പതികളുടെ മകനായി ജനിച്ച ഫാ. ജോണ്‍ 1997-ല്‍ മാര്‍ ജോസഫ് പൗവ്വത്തില്‍ പിതാവില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു. വിവിധ ഇടവകകളിലും യുവദീപ്തി അതിരൂപതാ ഡയറക്ടര്‍, ചെത്തിപ്പുഴ സെന്‍റ് തോമസ് ഹോസ്പിറ്റല്‍ അസി. ഡയറക്ടര്‍ തുടങ്ങി വിവിധ നിലകളില്‍ സേവനം അനുഷ്ഠിച്ചു. ഹെല്‍ത്ത് സിസ്റ്റംസ് മാനേജ്മെന്‍റില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം ബാംഗ്ലൂര്‍ സെന്‍റ് ജോണ്‍ സില്‍ തന്നെ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഹെഡ് ആയി സേവനം അനുഷ്ഠിച്ചു വരവേയാണ് പുതിയ നിയമനം.