ഫാ. തോമസ് കൊല്ലംപറമ്പിൽ CMI വത്തിക്കാൻ ബിഷപ്സ് സിനഡിൻ്റെ ദൈവശാസ്ത്ര സമിതി അംഗം

ഫാ. തോമസ് കൊല്ലംപറമ്പിൽ CMI വത്തിക്കാൻ ബിഷപ്സ് സിനഡിൻ്റെ ദൈവശാസ്ത്ര സമിതി അംഗം

ഫാ. തോമസ് കൊല്ലംപറമ്പിൽ CMI വത്തിക്കാൻ ബിഷപ്സ് സിനഡിൻ്റെ ദൈവശാസ്ത്ര സമിതി അംഗം

കാക്കനാട്: 2021 ഒക്ടോബറിൽ വത്തിക്കാനിൽ ആരംഭിക്കുന്ന ബിഷപ്സ് സിനഡിൻ്റെ ദൈവശാസ്ത്ര സമിതിയിലെ ഇന്ത്യയിൽ നിന്നുള്ള അംഗമായി ധർമ്മാരാം കോളേജ് ദൈവശാസ്ത്ര പഠന കേന്ദ്രത്തിലെ റവ. ഡോ. തോമസ് കൊല്ലംപറമ്പിൽ CMI യെ നിയമിച്ചു. സിനഡിനായി 22 അന്തർദ്ദേശീയ അംഗങ്ങളുള്ള ദൈവശാസ്ത്ര സമിതിയെ ആണ് വത്തിക്കാൻ നിയമിച്ചിട്ടുള്ളത്.
സമിതിയിൽ ഏഷ്യയിൽ നിന്നുള്ള മറ്റ് അംഗങ്ങൾ  ഫാ. വിമൽ തിരിമണ്ണാ (ശ്രീലങ്ക),  പ്രൊ. എസ്ത്തേള്ളാ പടീല (ഫിലിപ്പൈൻസ്) എന്നിവരാണ്. സിനഡിൻ്റെ വിവിധ തലത്തിലുള്ള ഒരുക്കങ്ങൾക്കായി ഈ ദൈവശാസ്ത്ര സമിതി പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.

" സിനഡലായ തിരുസഭ: കൂട്ടായ്മ, പങ്കുചേരൽ, സുവിശേഷ ദൗത്യം" എന്നതാണ് ഒക്ടോബറിൽ ആരംഭിക്കുന്ന സിനഡിൻ്റെ വിഷയം. കത്തോലിക്കാ സഭയുടെ രൂപതാതലം, പ്രാദേശിക തലം, ദേശീയതലം, ഭൂഖണ്ഡതലം, എന്നീ നിലകളിലുള്ള ചർച്ചകൾക്കും അഭിപ്രായ രൂപീകരണത്തിനും ശേഷം 2023 ഒക്ടോബറിൽ സിനഡ് സമാപിക്കും.