ഫാദർ മാത്യു വട്ടമറ്റം ക്ലരിഷ്യൻ സുപ്പീരിയർ ജനറൽ

ഫാദർ മാത്യു വട്ടമറ്റം ക്ലരിഷ്യൻ സുപ്പീരിയർ ജനറൽ

ഫാദർ മാത്യു വട്ടമറ്റം ക്ലരിഷ്യൻ സുപ്പീരിയർ ജനറൽ

കൊച്ചി : ക്ലരിഷ്യൻ സന്യാസ സമൂഹത്തിന്റെ (ക്ലരിഷ്യൻ മിഷനറീസ്) സുപ്പീരിയർ ജനറലായി മലയാളിയായ ഫാദർ മാത്യു വട്ടമറ്റം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.  റോമിൽ നടന്ന ജനറൽ ചാപ്റ്ററിൽ ആയിരുന്നു തെരഞ്ഞെടുപ്പ്. 65 രാജ്യങ്ങളിലായി മൂവായിരത്തിലധികം അംഗങ്ങളുള്ള ക്ലരിഷ്യൻ സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ ആകുന്ന ആദ്യ ഏഷ്യക്കാരൻ ആണ് ഫാദർ മാത്യു വട്ടമറ്റം. പാലാ രൂപതയിലെ കളത്തൂർ സെൻറ് മേരീസ് ഇടവകാംഗമാണ്.

 മനഃശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ലൈസൻഷ്യേറ്റ് നേടിയിട്ടുണ്ട്.  12 വർഷം ക്ലരീഷ്യൻ വൈദിക വിദ്യാർത്ഥികളുടെ സന്യാസ പരിശീലനത്തിന്റെ ഏകോപന ചുമതലയുള്ള ജനറൽ കൗൺസിലറായും, ആറുവർഷം സുപ്പീരിയർ ജനറലായും സേവനം ചെയ്തിട്ടുണ്ട്.