പ്രകൃതി പരിപോഷണം നമ്മുടെ ഓരോരുത്തരുടെയും കടമയാണ്: മാർ ജോസ് പൊരുന്നേടം.

പ്രകൃതി പരിപോഷണം നമ്മുടെ ഓരോരുത്തരുടെയും കടമയാണ്: മാർ ജോസ് പൊരുന്നേടം.

പ്രകൃതി പരിപോഷണം നമ്മുടെ ഓരോരുത്തരുടെയും കടമയാണ്: മാർ ജോസ് പൊരുന്നേടം.

മാനന്തവാടി: ലോകം ഇന്ന് പാരിസ്ഥികമായി വലിയ വെല്ലുവിളികൾ നേരിടുകയാണെന്നും പ്രകൃതി പരിപോഷണം നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്നും മാനന്തവാടി രൂപത അദ്ധ്യക്ഷൻ മാർ ജോസ് പൊരുന്നേടം.  മലബാർ മേഖലയിലെ രൂപതാ സോഷ്യൽ സർവീസ് സൊസൈറ്റികളിലെ ഡയറക്ടർമാർക്കും പ്രവർത്തകർക്കുമായി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയിൽ നടന്ന ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മനുഷ്യന്റെ പൊതു ഭവനമായ ഭൂമിയുടെ സ്തുതിക്കും ഭദ്രതയ്ക്കുമായി നമ്മെതന്നെ സമർപ്പിച്ചുകൊണ്ട് അതിന്റെ മനോഹാരിത സംരക്ഷിക്കത്തക്ക വിധത്തിൽ ജീവിതരീതിയിൽ മാറ്റം വരുത്തണമെന്നും പിതാവ് പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പയുടെ "അങ്ങേയ്ക്കു  സ്തുതി" എന്ന ചാക്രിക ലേഖനം പ്രയോഗികമാക്കുന്നതിൻ്റെ ഭാഗമായി കേരള സോഷ്യൽ സർവീസ് ഫോറമാണ് ശില്പശാല സംഘടിപ്പിച്ചത്.

 കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കാൽ അദ്ധ്യക്ഷത വഹിച്ചു. കാരിത്താസ് ഇന്ത്യ മാനേജർ ഡോക്ടർ വി ആർ ഹരിദാസ്, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. പോൾ കൂട്ടാല, കാരിത്താസ് ഇന്ത്യ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. വർഗീസ് മറ്റമന,  ഇക്യുറ്റർ ജിയോ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ജെയിസ് ജോസ്,  കേരള സോഷ്യൽ സർവീസ് ഫോറം ടീം ലീഡർ സിസ്റ്റർ ജെസീന, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി അസ്സോസിയേറ്റ് ഡയറക്ടർ ഫാ. ജിനോജ്‌ പാലത്തടത്തിൽ എന്നിവർ സംസാരിച്ചു. കോഴിക്കോട് , താമരശ്ശേരി, തലശ്ശേരി, കണ്ണൂർ, ബത്തേരി, മാനന്തവാടി രൂപതകളിലെ സാമൂഹ്യ സേവന പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്ന ഡയറക്ടർമാരും, പ്രവർത്തകരും  പരിശീലനത്തിൽ പങ്കെടുത്തു.