പുതിയ ദൗത്യവുമായി യുവ വൈദികർ പഞ്ചാബ് മിഷനിലേക്ക്

പുതിയ ദൗത്യവുമായി യുവ വൈദികർ പഞ്ചാബ് മിഷനിലേക്ക്

പുതിയ ദൗത്യവുമായി യുവ വൈദികർ പഞ്ചാബ് മിഷനിലേക്ക്

പഞ്ചാബ്:  എം എസ് പി വൈദിക സമൂഹത്തിലെ മൂന്ന് യുവ വൈദീകർ ഫരീദാബാദ് രൂപതയ്ക്ക് കീഴിലുള്ള പഞ്ചാബ് മിഷനിലെ സേവനത്തിനായി നിയോഗിക്കപ്പെട്ടു. ഫാ. എബിൻ കവുംങ്ങുംപാറയിൽ, 
ഫാ. റോണി വെച്ചുപറമ്പിൽ, ഫാ. എബിൻ ഇറപുറത്ത് എന്നീ വൈദികരാണ് പുതിയ മിഷൻ ദൗത്യവുമായി പഞ്ചാബിൽ എത്തിയത്. ഒന്നര മാസത്തെ പഞ്ചാബി ഭാഷ പഠനത്തിനു ശേഷം വിവിധ മിഷൻ കേന്ദ്രങ്ങളിലേക്ക് ഇവർ നിയമിതരായി. സിറോ മലബാർ ക്രമത്തിൽ പഞ്ചാബി ഭാഷയിലാണ് ഇവർ വിശുദ്ധ ബലി അർപ്പിക്കുന്നത്.

 പഞ്ചാബിൽ പുതിയതായി തുടങ്ങിയ സുനാം എന്ന മിഷൻ സ്റ്റേഷനിൽ ആണ് ഫാ. എബിൻ കവുങ്ങുംപാറയിൽ നിയമിതനായത്. ആദ്യമായി തുടങ്ങുന്ന ഒരു മിഷൻ സ്റ്റേഷൻ്റെ എല്ലാ ഉത്തരവാദിത്വങ്ങളും വെല്ലുവിളികളും ഏറ്റെടുത്ത് ക്രിസ്തുവിനു വേണ്ടി പ്രേക്ഷിത വേല ചെയ്യുകയാണ് ഫാ എബിൻ. വാടകക്ക് താമസിക്കുന്ന ഒരു വീട്ടിലാണ് വിശുദ്ധ ബലി അർപ്പിക്കുന്നത്.

ഫാ. റോണി വെച്ചുപറമ്പിൽ പാക്കിസ്ഥാൻ അതിർത്തിക്കടുത്തുള്ള പന്നിവാല എന്ന മിഷൻ സ്റ്റേഷനിൽ ആണ് നിയമിക്കപ്പെട്ടത്. എല്ലാ വൈകുന്നേരങ്ങളിലും വീടുകളിൽ പ്രാർത്ഥനയും ഞായറാഴ്ച എല്ലാവരും പള്ളിയിൽ ഒത്തുചേർന്ന് വിശുദ്ധ ബലി അർപ്പിക്കുയും ചെയ്യുന്നു. മൂന്ന് വൈദീകരാണ് ഇവിടെ ശുശ്രൂഷ ചെയ്യുന്നത്.

ഫാ. എബിൻ ഇറപുറത്ത് നിയമിതനായിരിക്കുന്നത് മുഡ്കി എന്ന മിഷൻ സ്റ്റേഷനിലാണ്. വാടകക്ക് താമസിക്കുന്ന വീട്ടിലാണ് ഇവിടെയും വിശുദ്ധ ബലി അർപ്പിക്കുന്നത്. സ്വന്തമായി ഒരു പള്ളി പണിയുവാനുള്ള ഒരുക്കങ്ങൾ ഇവിടെ നടന്നു കൊണ്ടിരിക്കുന്നു. ഇതു കുടാതെ 30 കിലോമീറ്റർ അകലെയായി മാനേവാല എന്ന മറ്റൊരു മിഷൻ സ്‌റ്റേഷൻ കൂടി മുഡ്കി സ്റ്റേഷൻ്റെ ഭാഗമായുണ്ട്. 

വൈദികരേയും സന്യസ്തരേയും ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് പഞ്ചാബിൽ ഉള്ളത്.