പ്രകൃതിക്ഷോഭങ്ങള്‍ തകര്‍ത്ത ജീവിതങ്ങള്‍ക്ക് തണലൊരുക്കി പാലക്കാട് രൂപതയിലെ രണ്ട് വൈദികര്‍

പ്രകൃതിക്ഷോഭങ്ങള്‍ തകര്‍ത്ത ജീവിതങ്ങള്‍ക്ക് തണലൊരുക്കി പാലക്കാട് രൂപതയിലെ രണ്ട് വൈദികര്‍
പ്രകൃതിക്ഷോഭങ്ങള്‍ തകര്‍ത്ത ജീവിതങ്ങള്‍ക്ക് തണലൊരുക്കി പാലക്കാട് രൂപതയിലെ രണ്ട് വൈദികര്‍

പാലക്കാട്: പ്രകൃതിക്ഷോഭങ്ങളാല്‍ ഭവനരഹിതരായവര്‍ക്കും ജപ്തി ഭീഷണിയാല്‍ വിഷമിച്ചവര്‍ക്കും സ്വപ്നഭവനങ്ങളൊരുക്കി പാലക്കാട് രൂപതയിലെ രണ്ട് വൈദികര്‍. പാലക്കയം സെന്‍റ് മേരിസ് ഇടവക വികാരിയായ ഫാ. രാജു പുളിക്കത്താഴെ, ചീനിക്കപ്പാറ സെന്‍റ് തോമസ് ഇടവക വികാരിയായ ഫാ. ടോണി കോഴിപ്പാടന്‍ എന്നീ വൈദികരുടെ നിശ്ചയദാര്‍ഢ്യവും സുമനസുകളുടെ കാരുണ്യവുമാണ് 48 കുടുംബങ്ങള്‍ക്ക് തണലേകിയത്. പാലക്കാട് രൂപതാ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന കൃതജ്ഞതാ ദിവ്യബലിക്കു ശേഷം വീടുകളുടെ താക്കോല്‍ദാന കര്‍മ്മവും ബിഷപ് നിര്‍വഹിച്ചു. നിരവധി സുമനസ്സുകളുടെ സഹായവും വിദേശ സഹായവും സ്വപ്ന ഭവനങ്ങളുടെ നിര്‍മ്മാണത്തിനായി ലഭ്യമായിട്ടുണ്ട്. പാലക്കാട് രൂപത, വിന്‍സന്‍റ് ഡി പോള്‍ സൊസൈറ്റി, വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്‍, സി. എം. ഐ സഭ, ജോയ് ആലുക്കാസ് ഗ്രൂപ്പ്, സ്വദേശത്തും വിദേശത്തുമുള്ള ഉപകാരികള്‍ എന്നിവരുടെയെല്ലാം സാമ്പത്തിക പിന്തുണ സംരംഭത്തിനു ലഭിച്ചു. ഇടവക ജനങ്ങളുടെ കൂട്ടായ സഹകരണവും ശ്രമദാനപ്രവര്‍ത്തനങ്ങളും ഓരോ നിര്‍മ്മാണ പ്രവര്‍ത്തനത്തിലും ഉണ്ടായിരുന്നു.  പ്രാര്‍ഥനയുടെയും ആത്മവിശ്വാസത്തിന്‍റെയും സത്യസന്ധതയുടെയും ഫലമായി വലിയൊരു ദൗത്യപൂര്‍ത്തീകരണത്തിന്‍റെ നിര്‍വൃതിയിലാണ് രണ്ടു വൈദികരും.