പട്ടങ്ങൾ സ്വീകരിച്ചു  

പട്ടങ്ങൾ സ്വീകരിച്ചു  

തൃക്കാക്കര: ചെറുപുഷ്പ സഭയിലെ വൈദിക വിദ്യാർത്ഥികൾ പൗരോഹിത്യ സ്വീകരണത്തിനു മുമ്പുള്ള പട്ടങ്ങൾ ദീർഘനാളത്തെ പ്രാർത്ഥനയ്ക്കും പരിശീലനത്തിനും ശേഷം സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയ ബിഷപ് അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ പിതാവിന്റെ കൈവയ്പുവഴി സ്വീകരിച്ചു. ചെറുപുഷ്പ സഭയുടെ നാല് പ്രവശ്യകളിൽ നിന്നായി 29 അർത്ഥികൾ കാറോയ പട്ടവും,  18 അർത്ഥികൾ ഹെവുപ്പദിയാക്കോന പട്ടവും, 4 അർത്ഥികൾ മ്ശംശാന പട്ടവും  സ്വീകരിച്ചു. തൃക്കാക്കര ലിറ്റിൽ ഫ്ലവർ ജനറലേറ്റിൽ വച്ച് മെയ് 27-ന്  നടന്ന ഈ ചടങ്ങിൽ പെരിയ ബഹു. സുപ്പീരിയർ ജനറാൾ ഫാ. ജോജോ വരകുകാലായിൽ ആർച്ച് ഡീക്കൻ ആയിരുന്നു