നിര്‍മ്മല സിവില്‍ സര്‍വീസ് അക്കാദമി പ്രവര്‍ത്തനം ആരംഭിച്ചു 

നിര്‍മ്മല സിവില്‍ സര്‍വീസ് അക്കാദമി പ്രവര്‍ത്തനം ആരംഭിച്ചു 

കോതമംഗലം: കോതമംഗലം രൂപതയുടെ ആഭി മുഖ്യത്തില്‍ മൂവാറ്റുപുഴയില്‍ നിര്‍മ്മല സിവില്‍ സര്‍വീസ് അക്കാദമി പ്രവര്‍ത്തനമാരംഭിച്ചു. സിവില്‍ സര്‍വീസ്, പി എസ് സി, തുടങ്ങിയ എല്ലാ മത്സര പരീക്ഷകള്‍ക്കും തയ്യാറെടുക്കുന്ന  വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച നിലവാരത്തിലുള്ള പരിശീലനം നല്‍കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഈ സ്ഥാപനം  ആരംഭിച്ചിരിക്കുന്നത്. ജൂലൈ 20ന് കോതമംഗലം രൂപത അധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അക്കാദമിയുടെ വെഞ്ചിരിപ്പ് കര്‍മ്മം നിര്‍വഹിച്ചു.  

വെഞ്ചിരിപ്പ് കര്‍മ്മത്തിന് ശേഷം നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പിതാവ് അധ്യക്ഷത വഹിച്ചു.  അഡീഷണല്‍ ചീഫ് സെക്രട്ടറി  ടി കെ ജോസ് ഐ എ എസ് അക്കാദമി ഉദ്ഘാടനം ചെയ്തു. ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, എം ജോസഫ് ഐ എ എസ്, മൂവാറ്റുപുഴ എം എല്‍ എ  മാത്യു കുഴല്‍നാടന്‍ എന്നിവര്‍ സംസാരിച്ചു. രൂപത വികാരി ജനറാള്‍മാരായ മോണ്‍ സിഞ്ഞോര്‍  ചെറിയാന്‍ കാഞ്ഞിരകൊമ്പില്‍, മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ് കീരംപാറ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഉന്നതനിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങളും മികച്ച അധ്യാപകരുമാണ് നിര്‍മ്മല സി വില്‍ സര്‍വീസ് അക്കാദമിയുടെ പ്രത്യേകത. മൂല്യബോധവും സാമൂഹ്യപ്രതിബദ്ധതയുള്ള പൊതുജന സേവകരെ  വാര്‍ത്തെടുക്കുക എന്നുള്ളതാണ് അക്കാദമിയുടെ ലക്ഷ്യം.