നിത്യവ്രതവാഗ്ദാനവും സഭാവസ്ത്രസ്വീകരണവും 

നിത്യവ്രതവാഗ്ദാനവും സഭാവസ്ത്രസ്വീകരണവും 

തൃക്കാക്കര: ദൈവത്തിനും ദൈവജനത്തിനും നിത്യമായി സേവനം ചെയ്യുവാനുള്ള തങ്ങളുടെ സന്നദ്ധത അറിയിച്ചുകൊണ്ട് ചെറുപുഷ്പസഭയിലെ നാലു പ്രോവിന്‍സുകളില്‍ നിന്നായി 20 സഹോദരന്മാര്‍ നിത്യവ്രത വാഗ്ദാനം ചെയ്തു. ചെറുപുഷ്പസഭയുടെ സുപ്പീരിയര്‍ ജനറാളായ ബഹു. ജോജോ വരകുകാലായിലില്‍ അച്ചന്‍റെ മുന്‍പാകെ 2021 മെയ് 12-ന് തൃക്കാക്കര ലിറ്റില്‍ ഫ്ളവര്‍ ജനറലേറ്റില്‍ നടന്ന ചടങ്ങില്‍ സഹോദരന്മാര്‍ തങ്ങളുടെ നിത്യവ്രതവാഗ്ദാനം നടത്തി. അന്നേദിവസം തന്നെ തങ്ങളുടെ പ്രായോഗിക പരിശീലനത്തിനുശേഷം ദൈവശാസ്ത്രപഠനം ആരംഭിക്കുന്ന 23 സഹോദരന്മാര്‍ സഭാവസ്ത്രം സ്വീകരിച്ചു. തൃക്കാക്കര ലിറ്റില്‍ ഫ്ളവര്‍ ജനറലേറ്റ്, ആലുവ ലിറ്റില്‍ ഫ്ളവര്‍ സെമിനാരി എന്നിവിടങ്ങളിലായി 96 സഹോദരന്മാര്‍ തങ്ങളുടെ വ്രതവാഗ്ദാനം പുതുക്കുകയും ചെയ്തു. കൂടാതെ നവസന്യാസപരിശീലനം പൂര്‍ത്തിയാക്കിയ 18 സഹോദരന്മാര്‍ മൂക്കന്നൂര്‍ ബേസില്‍ ഭവന്‍, മുടിക്കല്‍ ക്രിസ്തു ജ്യോതി മിഷന്‍ ഹൗസ് എന്നിവിടങ്ങളിലായി മെയ് 17-ന് തങ്ങളുടെ ആദ്യവ്രതവാഗ്ദാനം നടത്തി ചെറുപുഷ്പസഭയില്‍ അംഗങ്ങളായി. അതോടൊപ്പം 32 സഹോദരന്മാര്‍ നവസന്യാസത്തില്‍ പ്രവേശിച്ചു.