നിത്യവ്രതവാഗ്ദാനം നടത്തി ദ ലിറ്റില്‍ സിസ്റ്റേഴ്സ് ഓഫ് സെന്‍റ് തെരേസ് ഓഫ് ലിസ്യു

നിത്യവ്രതവാഗ്ദാനം നടത്തി ദ ലിറ്റില്‍ സിസ്റ്റേഴ്സ് ഓഫ് സെന്‍റ് തെരേസ് ഓഫ് ലിസ്യു

ഗോരഖ്പൂര്‍: ദ ലിറ്റില്‍ സിസ്റ്റേഴ്സ് ഓഫ് സെന്‍റ് തെരേസ് ഓഫ് ലിസ്യു (LST) സന്യാസ സമൂഹത്തിലെ 9 സന്യാസിനികള്‍ ഏപ്രില്‍ 30-ന് നിത്യവ്രതവാഗ്ദാനം നടത്തി. രൂപതാധ്യക്ഷന്‍ മാര്‍ തോമസ് തുരുത്തിമറ്റം പിതാവിന്‍റെ മുഖ്യകാര്‍മികത്വത്തിലാണ് സന്യാസിനികളുടെ നിത്യവ്രതവാഗ്ദാനം നടത്തിയത്. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ചടങ്ങുകള്‍ വളരെ ലളിതമായിരുന്നു. സുപ്പീരിയര്‍ ജനറല്‍ സി. സിസിലി തോമസ് നവസന്യാസിമാരെ അഭിനന്ദിച്ചു. സമൂഹാംഗങ്ങള്‍ എല്ലാവരും തങ്ങളുടെ പ്രാര്‍ത്ഥനകളും ആശംസകളും സന്യാസിനിമാര്‍ക്ക് നേര്‍ന്നു.