ദൈവദാസൻ ജോസഫ് കണ്ടത്തിൽ മെമ്മോറിയൽ ശാലോം കൗൺസിലിംഗ് സെന്റർ

ദൈവദാസൻ ജോസഫ് കണ്ടത്തിൽ മെമ്മോറിയൽ ശാലോം കൗൺസിലിംഗ് സെന്റർ

ദൈവദാസൻ ജോസഫ് കണ്ടത്തിൽ മെമ്മോറിയൽ ശാലോം കൗൺസിലിംഗ് സെന്റർ

ചേർത്തല: മുട്ടം സെന്റ് മേരീസ് ഫൊറോന ദേവാലയത്തിന്റെ മുൻവശത്തായി അമലോൽഭവ മാതാവിന്റെ അസ്സിസി സമൂഹം പുതിയതായി ഒരു  കൗൺസിലിംഗ് സെന്ററിനു തുടക്കം കുറിച്ചു. കാലഘട്ടത്തിന്റെ ആവശ്യം മനസ്സിലാക്കിയാണ് ദൈവദാസൻ ജോസഫ് കണ്ടത്തിലിന്റെ  സ്മരണയ്ക്കായി ശാലോം കൗൺസിലിങ് സെന്റർ ആരംഭിച്ചിട്ടുള്ളത്. ഓഗസ്റ്റ് ആറാം തീയതി നടന്ന ചടങ്ങിൽ റവ. ഫാ. പോൾ  കാരാച്ചിറ കൗൺസിലിംഗ് സെന്ററിൻ്റെ വെഞ്ചിരിപ്പ് കർമ്മം  നിർവഹിച്ചു. സുപ്പീരിയർ ജനറലും കൗൺസിലേഴ്‌സും മറ്റ് സിസ്റ്റേഴ്സും ഇടവക പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.