ദേവാലയം തകര്‍ത്ത സംഭവം: പ്രതിഷേധവുമായി കത്തോലിക്കാ കോണ്‍ഗ്രസ്

ദേവാലയം തകര്‍ത്ത സംഭവം: പ്രതിഷേധവുമായി കത്തോലിക്കാ കോണ്‍ഗ്രസ്

ദേവാലയം തകര്‍ത്ത സംഭവം: പ്രതിഷേധവുമായി കത്തോലിക്കാ കോണ്‍ഗ്രസ്

ഇടുക്കി : ഡല്‍ഹി അന്ധേരിയ മോഡിലെ ലിറ്റില്‍ ഫ്ലവര്‍ സീറോമലബാര്‍ ദേവാലയം തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് ഇടുക്കി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ ജൂലൈ 16ന് പ്രതിഷേധ ദിനമായി ആചരിച്ചു.  ഫരീദാബാദ് രൂപതയ്ക്ക് ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചുകൊണ്ട് ഇടുക്കി രൂപതയിലെ എല്ലാ ഇടവക കേന്ദ്രങ്ങളിലും ധര്‍ണ്ണയും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു. രൂപതയിലെ പ്രധാന ടൗണുകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് അംഗങ്ങള്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്. 

ജില്ലാ ആസ്ഥാനമായ ചെറുതോണി ടൗണില്‍ നടന്ന ചടങ്ങില്‍ ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍  സമരത്തിന്‍റെ രൂപതാതല ഉദ്ഘാടനം നിര്‍വഹിച്ചു. വിവിധ ഇടങ്ങളില്‍ നടന്ന സമര പരിപാടികള്‍ വികാരി ജനറാള്‍മാര്‍, ഫൊ റോനാ വികാരിമാര്‍,  വൈദികര്‍,  അല്‍മായ നേതാക്കള്‍ തുടങ്ങിയവരാണ് ഉദ്ഘാടനം ചെയ്തത്.