തിരുകുടുംബ സന്യാസിനി  സമൂഹത്തിന് പുതിയ സാരഥികള്‍ 

തിരുകുടുംബ സന്യാസിനി  സമൂഹത്തിന് പുതിയ സാരഥികള്‍ 

തൃശ്ശൂര്‍: വിശുദ്ധ മറിയം ത്രേസ്യ സ്ഥാപിച്ച തിരുക്കുടുംബ സന്യാസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ ആനി കുര്യാക്കോസിനെ തിരഞ്ഞെടുത്തു. ഇരിഞ്ഞാലക്കുട സെന്‍റ് ജോസഫ് കോളേജില്‍ 31 വര്‍ഷക്കാലം ഫിസിക്സ് അധ്യാപികയായും എട്ടുവര്‍ഷത്തോളം പ്രിന്‍സിപ്പലായും  സേവനമനുഷ്ഠിച്ചിട്ടുണ്ട്.  സഭയുടെ വിദ്യാഭ്യാസം,  ധനകാര്യം എന്നിവയുടെ ജനറല്‍ കൗണ്‍സിലറായി ആറുവര്‍ഷം പ്രവര്‍ത്തിച്ചു.  സിസ്റ്റര്‍ എല്‍സി സേവ്യര്‍ (ജീവോദയ പ്രോവിന്‍സ് ആലുവ) വികാര്‍ ജനറല്‍, സിസ്റ്റര്‍ ആന്‍സി ആന്‍റോ (അരുണോദയ- ബീഹാര്‍) വിദ്യാഭ്യാസം, സിസ്റ്റര്‍ ഫിലോ ജോസഫ് (നവജ്യോതി- തൃശ്ശൂര്‍) ഫൈനാന്‍സ് & സോഷ്യല്‍ വര്‍ക്ക്,  സിസ്റ്റര്‍ റോസ്  കാവുങ്കല്‍ (മരിയന്‍,  പാലക്കാട്) സന്യാസ പരിശീലനം, തുടങ്ങിയവരാണ് മറ്റു കൗണ്‍സിലര്‍മാര്‍. കൂടാതെ, സിസ്റ്റര്‍ സവിധ റാഫേല്‍ (കൃപാ ജ്യോതി) ഓഡിറ്റര്‍ ജനറലായും സിസ്റ്റര്‍ ജെന്‍സി മരിയ (ശാന്തിധാരാ- ഡല്‍ഹി) ട്രഷറര്‍ ജനറലായും  മറീന വര്‍ഗീസ് (അരുണോദയ -ബീഹാര്‍) സെക്രട്ടറി ജനറലായും നിയമിക്കപ്പെട്ടു.