ഡിജിറ്റല്‍ പഠനം സാധ്യമാക്കി അധ്യാപക കൂട്ടായ്മ

ഡിജിറ്റല്‍ പഠനം സാധ്യമാക്കി അധ്യാപക കൂട്ടായ്മ

ഡിജിറ്റല്‍ പഠനം സാധ്യമാക്കി അധ്യാപക കൂട്ടായ്മ

കൊരട്ടി: കോവിഡ്  മഹാമാരിയുടെ കാലഘട്ടത്തില്‍ വീട്ടില്‍ ഡിജിറ്റല്‍ പഠനത്തിന് സൗകര്യമില്ലാതിരുന്ന കൊരട്ടി ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്‍റ് ഹൈസ്കൂളിലെ  വി ദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ നല്കി വിദ്യാലയത്തിലെ അധ്യാപകര്‍ കരുതലിന്‍റെ വേറിട്ട കാഴ്ചയായി. അധ്യാപകര്‍ ഏറ്റെടുത്ത ഫോണ്‍ ചലഞ്ചിലൂടെ 37 കുട്ടികള്‍ക്ക് ഫോണ്‍ നല്‍കി. മാറിയ പഠന സാഹചര്യത്തില്‍ കുട്ടികളുടെ മികവിലേക്കുള്ള യാത്രയില്‍ ഓണ്‍ലൈന്‍ പഠനം സാധിക്കാത്ത കുട്ടികളുടെ ദുരിതത്തില്‍ അധ്യാപകരും പങ്കുചേര്‍ന്നു കൊണ്ട് കുട്ടികള്‍ക്ക് കൈത്താങ്ങായി. 

കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സി.ബിജു, പോലീസ് സബ് ഇന്‍സ്പെക്ടര്‍ അരുണ്‍, വാര്‍ഡ് മെമ്പര്‍ ജെയ്നി ജോഷി, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍  നൈയ്നു റിച്ചു, ലോക്കല്‍ മാനേജര്‍  സിസ്റ്റര്‍ റോസ്മി, പിടിഎ പ്രസിഡണ്ട് ജോര്‍ജ് ഐനിക്കല്‍, ഹെഡ്മിസ്ട്രസ് സി. എല്‍സ ജോസ്, എം.കെ. സുനില്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഫോണുകള്‍ വിതരണം ചെയ്തത്.