ജൂബിലി ആഘോഷിച്ചു

ജൂബിലി ആഘോഷിച്ചു

ചേര്‍ത്തല: അസ്സീസി സെന്‍റ് ഫ്രാന്‍സിസ് ജനറലേറ്റില്‍ വച്ച് അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരക്കല്‍ പിതാവിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ 2021 ഏപ്രില്‍ പതിനേഴാം തീയതി ASMI സന്യാസ സമൂഹത്തിന്‍റെ മദര്‍ ജനറല്‍ സിസ്റ്റര്‍ സെലസ്റ്റിന്‍ ഫ്രാന്‍സിസ് ഉള്‍പ്പെടെ 7 സിസ്റ്റേഴ്സ് സുവര്‍ണജൂബിലിയും 19 സിസ്റ്റേഴ്സ് രജത ജൂബിലിയും ആഘോഷിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ആഘോഷങ്ങള്‍ ക്രമീകരിച്ചത്. അഭിവന്ദ്യ പിതാവ് തന്‍റെ അനുഗ്രഹ പ്രഭാഷണത്തില്‍ ASMI സന്യാസസഭയുടെ ശുശ്രൂഷകളെ ഏറെ അഭിനന്ദിക്കുകയും ജൂബിലേറിയന്‍സിന് ആശംസകള്‍ അറിയിക്കുകയും ചെയ്തു.