ഛാന്ദായുടെ 'പൗലോസ് അപ്പസ്തോലന്' ഇനി ജ്വലിക്കുന്ന ഓര്‍മ്മ

ഛാന്ദാ: ഛാന്ദാ രൂപതയിലെ മിഷനറി വൈദികനായിരുന്ന ഫാ. ജോര്‍ജ് കനീഷ്യസ് കച്ചിറമറ്റം (സി എം ഐ) ഓര്‍മ്മയായി. 1936ല്‍ പാലാ രൂപതയിലെ രാമപുരം ഇടവകയില്‍ ആണ് ഫാ. കനീഷ്യസ് ജനിച്ചത്. 1964 ല്‍ തിരുപ്പട്ടം സ്വീകരിച്ച അച്ചന് 1966 മുതല്‍ ഛാന്ദാ രൂപതയിലെ മിഷന് പ്രവര്‍ത്തന രംഗത്ത് സജീവസാന്നിധ്യം ആയിരുന്നു. വറൂര്, പാട്ടഗുഡ, ശേങ്കാവ്, വണി, ജീവതി എന്നീ മിഷന് സെന്ററുകള്‍ രൂപീകരിക്കുന്നതില്‍ അദ്ദേഹം മുഖ്യപങ്കുവഹിച്ചു. കൂടാതെ വീരുര്, കൊപ്രേലി, അള്ളാപ്പള്ളി, ഗോമിനി എന്നീ മിഷന് മേഖലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം തന്നെ ദാരിദ്ര്യനിര്‍മാര്‍ജനത്തിന് അദ്ദേഹം നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചു. അന്നാട്ടിലെ ആദിവാസികളുടെയ