ചെറുപുഷ്പ മിഷന്‍ലീഗ് അനുശോചന യോഗം സംഘടിപ്പിച്ചു

ചെമ്മലമറ്റം: ചെറുപുഷ്പ മിഷൻലീഗ് സ്ഥാപക നേതാവ് പി.സി. എബ്രാഹം പല്ലാട്ടുകുന്നേലിന്റെ ഭാര്യ തെയ്യാമ്മയുടെ നിര്യാണത്തില്‍ ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന സമിതി അനുശോചന യോഗം സംഘടിപ്പിച്ചു. പ്ലാറ്റിനം ജൂബിലിയിലേക്കു പ്രവേശിക്കുന്ന ചെറുപുഷ്പ മിഷൻ ലീഗിന്റെ സ്ഥാപകനായിരുന്ന കുഞ്ഞേട്ടന്റെ ഓരോ പ്രവർത്തനങ്ങളിലും നിരന്തരം സഹകരിച്ച വ്യക്തിയായിരുന്നു ഭാര്യ തെയ്യാമ്മയെന്നു യോഗം അനുസ്മരിച്ചു. വൊക്കേഷൻ കമ്മീഷൻ ചെയർമാനും തിരുവല്ല രൂപത രക്ഷാധികാരിയുമായ റവ. ഡോ. തോമസ് കൂറിലോസ് പിതാവ് , മിഷൻലീഗ് സംസ്ഥാന ഡയറക്ടർ ഫാ. ജോബി പുച്ചൂകണ്ടത്തില്‍, സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടം, സംസ്ഥാന ജനറൽ സെക്രട്ടറി ഷിനോ മോളത്ത്, വൈസ് ഡയറക്ടർ ഫാ. ഷിജു ഐക്കരകാനായിൽ എന്നിവർ അനുശോചന സന്ദേശം നല്കി. ചെറുപുഷ്പ മിഷന്‍ലീഗിന്റെ പ്രവർത്തനങ്ങൾക്ക് തെയ്യാമ്മ പല്ലാട്ടുകുന്നേൽ നല്