ചിക്കാഗോ സീറോ മലബാർ രൂപതയ്ക്ക് 20-ാം പിറന്നാൾ

ചിക്കാഗോ സീറോ മലബാർ രൂപതയ്ക്ക് 20-ാം പിറന്നാൾ

ചിക്കാഗോ സീറോ മലബാർ രൂപതയ്ക്ക് 20-ാം പിറന്നാൾ

ചിക്കാഗോ : ഭാരതത്തിനു വെളിയിലെ പ്രഥമ സീറോ മലബാർ രൂപതയായ ചിക്കാഗോ സെന്റ് തോമസ് രൂപത യുവത്വത്തിന്റെ പ്രസരിപ്പോടെ 20-ാം പിറന്നാളിന്റെ നിറവിലാണ്. രൂപതയെ വളർച്ചയുടെ പടവുകളിലേയ്ക്ക്  നയിക്കുന്ന രൂപതാധ്യക്ഷൻ മാർ ജേക്കബ്  അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേകത്തിന്റെ 20-ാം വാർഷികം കൂടിയാണിത്. കൃതജ്ഞതാ പ്രകാശനത്തിന്റെ ഭാഗമായി ചിക്കാഗോ സെന്റ് തോമസ് രൂപതയിൽ 2021 ജൂലൈ ഒന്നു മുതൽ 2022 ജൂൺ 30 വരെ കുടുംബ വർഷമായി ആചരിക്കുകയാണ്.

20-ാം  പിറന്നാളിന്റെ ഭാഗമായി ബെൽവുഡ് സീറോ മലബാർ കത്തീഡ്രലിൽ  രൂപത ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന കൃതജ്ഞതാ ബലിക്കു ശേഷമായിരുന്നു കുടുംബ വർഷത്തിന്റെ രൂപതാതല ഉദ്ഘാടനം. കുടുംബ ജീവിതക്കാർക്കായി ഫ്രാൻസിസ് മാർപ്പാപ്പ പുറപ്പെടുവിച്ച അؚപ്പസ്തോലിക തിരുവെഴുത്ത്  "അമോരീസ് ലെത്തീസ്യ" യുടെ അഞ്ചാം  പിറؗന്നാളിനോട് അനുബന്ധിച്ചു കൂടിയാണ് ചിക്കാഗോ രൂപതയിലെ കുടുംബ വർഷാചരണം നടക്കുന്നത്. അമോരീസ് ലെത്തീസ്യ- യെ  കുറിച്ചുള്ള  പഠനം ഓരോ കുടുംബത്തിലും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം കൂടി  കുടുംബ വർഷാചരണത്തിനു പിന്നിലുണ്ട്. ഇടവക തലത്തിലാണ് കാര്യപരിപാടികൾ നടപ്പിലാക്കുന്നത്. 

രണ്ട് ഇടവകകളും ആറ് മിഷൻ കേന്ദ്രങ്ങളും എട്ട്  വൈദികരുമായിരുന്നു  രൂപതയുടെ  തുടക്കത്തിൽ ഉണ്ടായിരുന്നത്. ഇരുപതാം വയസിലെത്തിയപ്പോൾ ഇടവകകളുടെ എണ്ണം 50 ആയി. മിഷൻ കേന്ദ്രങ്ങൾ ആറിൽ നിന്ന് 36 ആയി. 75 വൈദികരാണ് ചിക്കാഗോ രൂപതയിൽ ഇപ്പോൾ ശുശ്രൂഷ ചെയ്യുന്നത്. 14 ഫൊറോനകളിലായി 90,000-ൽؚ അധികം അംഗങ്ങളുണ്ട്. പതിനായിരത്തിലധികം കുട്ടികളുടെ വിശ്വാസ പരിശീലനത്തിനായി 2800 ൽ അധികം മതാധ്യാപകരും സേവനം ചെയ്യുന്നു. രൂപതയിലെ പുതിയ തലമുറയിൽ നിന്നും അഞ്ച് വൈദികരെ ലഭിച്ചു. 7 പേർ വൈദിക പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നു. സമർപ്പിത ദൈവവിളികളും രൂപതയിൽ വർദ്ധിച്ചു വരുന്നുണ്ട്.