ചിക്കാഗോ രൂപതയില്‍ നോമ്പുകാല ധ്യാനങ്ങള്‍ നടത്തി

ചിക്കാഗോ രൂപതയില്‍ നോമ്പുകാല ധ്യാനങ്ങള്‍ നടത്തി
ചിക്കാഗോ രൂപതയില്‍ നോമ്പുകാല ധ്യാനങ്ങള്‍ നടത്തി

ചിക്കാഗോ: കോവിഡ് മഹാമാരിയുടെ ബുദ്ധിമുട്ടുകള്‍ എല്ലായിടത്തമുള്ളതിനാല്‍ ഇടവകകളില്‍ പതിവുള്ള നോമ്പുകാല ധ്യാനത്തിന് പകരമായി രൂപതയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി നോമ്പുകാല ധ്യാനങ്ങള്‍ നടത്തി. വിശ്വാസികള്‍ക്ക് പങ്കെടുക്കാനുള്ള സൗകര്യാര്‍ത്ഥം രണ്ട് ധ്യാനങ്ങളാണ് ക്രമീകരിച്ചത്. ഒന്നാമത്തെ ധ്യാനം മാര്‍ച്ച് 12, 13, 14 തീയതികളിലും രണ്ടാമത്തേത് മാര്‍ച്ച് 26, 27, 28 തീയതികളിലും സംഘടിപ്പിച്ചു. അദിലാബാദ് രൂപതാ മെത്രാന്‍ ബിഷപ്പ് മാര്‍ പ്രിന്‍സ് ആന്‍റണി പാണേങ്ങാടന്‍, റവ. ഫാദര്‍ റോയി പാലാട്ടി സിഎംഐ (ശാലോം ടിവി, യുഎസ് ഡയറക്ടര്‍), എന്നിവര്‍ ധ്യാനപ്രസംഗങ്ങള്‍ നടത്തി. ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, സഹായമെത്രാന്‍ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട്, വികാരി ജനറാള്‍മാരായ റവ. ഫാ. തോമസ് മുളവനാല്‍, റവ. ഫാ. തോമസ് കടുകപ്പിള്ളി, റവ. ഫാ. ജോണിക്കുട്ടി പുലിശ്ശേരി, (ചാന്‍സലര്‍) റവ. ഫാ. ജോര്‍ജ് മാളിയേക്കല്‍, റവ. ഫാ. ജോര്‍ജ് ദാനവേലില്‍ (മതബോധന ഡയറക്ടര്‍), റവ. ഫാ. മെല്‍വിന്‍ മംഗലത്ത് (അസിസ്റ്റന്‍റ് വികാരി, കത്തീഡ്രല്‍) എന്നിവര്‍ വിവിധ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയ്ക്കും ആരാധനയ്ക്കും നേതൃത്വം നല്‍കി.