ഗുഡ്നെസ് എഡിറ്റ്  അക്കാഡമി അങ്കമാലിയില്‍

ഗുഡ്നെസ് എഡിറ്റ്  അക്കാഡമി അങ്കമാലിയില്‍

കൊച്ചി: ഗുഡ്നെസ് ടെലിവിഷന്‍റെ സഹകരണത്തോടെ കൊച്ചിയിലെ ഗുഡ്നെസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷനു (ഗിഫ്റ്റ് കൊച്ചിന്‍) കീഴില്‍ ഗുഡ്നെസ് എഡിറ്റ് അക്കാഡമി (ഗിഫ്റ്റ് അങ്കമാലി) അങ്കമാലിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഡീപോള്‍ ബുക്ക് സെന്‍റര്‍ ബില്‍ഡിംഗില്‍ തുടങ്ങിയ അക്കാഡമിയുടെ ഉദ്ഘാടനം റോജി എം. ജോണ്‍ എംഎല്‍എ നിര്‍വ്വഹിച്ചു. വിന്‍സെന്‍ഷ്യന്‍ മേരിമാതാ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. ഡോ. ജെയിംസ് കല്ലുങ്കല്‍ ആശീര്‍വാദകര്‍മ്മം നടത്തി. പ്രൊവിന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ കൗണ്‍സിലര്‍ റവ. ഡോ. ജെയിംസ് ചേലപ്പുറത്ത്, ഗിഫ്റ്റ് അങ്കമാലി മാനേജര്‍ ഫാ. എബ്രഹാം മുകാലയില്‍, ഡയറക്ടര്‍ ഫാ. ഡെയ്സന്‍  വെട്ടിയാടന്‍,  ഫിനാന്‍സ് ഓഫീസര്‍ ഫാ. വര്‍ഗീസ് തോപ്പിലാന്‍ എന്നിവര്‍ പങ്കെടുത്തു. 

ഫിലിം വീഡിയോ എഡിറ്റിംഗ് പഠനത്തിനും പ്രഫഷണല്‍ പരിശീലനത്തിനുമായി അത്യാധുനിക സംവിധാനങ്ങളോടെ സജ്ജീകരിച്ചിരിക്കുന്ന എഡിറ്റിംഗ് ലാബും സിനിമ, ടെലിവിഷന്‍ മാധ്യമരംഗത്തുള്ള പ്രഗല്‍ഭരായ അധ്യാപകരുടെ സേവനവും അക്കാഡമിയിലുണ്ട്. സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകള്‍, പഠനമികവ് പുലര്‍ത്തുന്ന അര്‍ഹരായവര്‍ക്ക് മാധ്യമ പഠന സ്കോളര്‍ഷിപ്പ്, ഗിഫ്റ്റ് കൊച്ചിന്‍റെ മീഡിയ വര്‍ക്ക്ഷോപ്പില്‍ പ്രവേശനം എന്നിവ ഗിഫ്റ്റ് അങ്കമാലി ഉറപ്പാക്കുന്നു.

ഡിജിറ്റല്‍ സിനിമാട്ടോഗ്രഫി, ഡിജിറ്റല്‍ വീഡിയോഗ്രഫി, ഡിജിറ്റല്‍ ഫോട്ടോഗ്രഫി, ഫിലിം ഡയറക്ഷന്‍, സ്ക്രിപ്റ്റ് റൈറ്റിംഗ്, സ്ക്രീന്‍ ആക്ടിംഗ്, ന്യൂസ് റീഡിംഗ് ആന്‍ഡ് ആങ്കറിംഗ്, വോയിസ് ഡിസൈനിംഗ്, ഓഡിയോ എഞ്ചിനീയറിംഗ്, ഡിജിറ്റല്‍ വീഡിയോ എഡിറ്റിംഗ്, ഡിജിറ്റല്‍ ഫിലിം എഡിറ്റിംഗ്, ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഗ്രാഫിക്സ് ആന്‍ഡ് വെബ് ഡിസൈനിംഗ് എന്നീ കോഴ്സുകള്‍ നടത്തുന്ന ഗിഫ്റ്റ്  കൊച്ചിന്‍റെ പുതിയ സംരംഭമാണ് അങ്കമാലിയിലെ ഗുഡ്നെസ് എഡിറ്റ് അക്കാഡമി.