കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ സമർപ്പിച്ചു  നടപ്പിലാക്കണം - താമരശ്ശേരി രൂപത അൽമായ ഏകോപനസമിതി.

കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ സമർപ്പിച്ചു  നടപ്പിലാക്കണം - താമരശ്ശേരി രൂപത അൽമായ ഏകോപനസമിതി.

താമരശ്ശേരി രൂപത കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപതയിലെ മുഴുവൻ സംഘടനകളുടെയും രൂപത ഭാരവാഹികളുടെ നേതൃസംഗമവും പാനൽ ചർച്ചയും സംഘടിപ്പിച്ചു. അഭിവന്ദ്യ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പിതാവ് ഹോപ്പ് 2021 എന്ന പേരിലുള്ള  ഈ സംഗമം ഉദ്ഘാടനം ചെയ്തു. പ്രവർത്തനമാരംഭിച്ച നാലുമാസം കൊണ്ട് റിപ്പോർട്ട് സമർപ്പിച്ച് നടപ്പിലാക്കിയ പാലോളി കമ്മിറ്റിയുടെ മാതൃകയിൽ ക്രൈസ്തവ സമുദായത്തിന്റെ വിദ്യാഭ്യാസ സാമ്പത്തിക ക്ഷേമ മേഖലകളെ കുറിച്ച് പഠിക്കാൻ നിയമിച്ചിട്ടുളള ജെ ബി കോശി കമ്മീഷൻ എത്രയും പെട്ടെന്ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കമ്മീഷൻ രൂപം കൊടുത്തിട്ടുണ്ട് ആറുമാസം ആയെങ്കിലും കമ്മീഷന്റെ പ്രവർത്തനങ്ങൾ വളരെ മന്ദഗതിയിൽ നീങ്ങുന്നതിൽ നേതൃസംഗമം ആശങ്ക രേഖപ്പെടുത്തി. കത്തോലിക്കാ കോൺഗ്രസ്, പാസ്റ്ററൽ കൗൺസിൽ, മാതൃവേദി, കെസിവൈഎം,
സി. എം. എൽ, വിൻസെന്റ് ഡി പോൾ സൊസൈറ്റി,
കുടുംബ കൂട്ടായ്മ, ഡി.എഫ്.സി, പ്രോലൈഫ് സമിതി, ടീച്ചേഴ്സ് ഗിൽഡ്, മദ്യവിരുദ്ധ സമിതി, നവീകരണ   മുന്നേറ്റം, കാറ്റിക്കിസം ഡിപ്പാർട്ട്മെന്റ് തുടങ്ങി പതിമൂന്ന് സംഘടനകളുടെ ഡയറക്ടർ, ആനിമേറ്റർ, പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറർ എന്നിവരും കാത്തലിക് കോൺഗ്രസിന്റെ പ്രവർത്തക സമിതി അംഗങ്ങളും പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും ഹോപ്പ് 2021 നേതൃസംഗമത്തിൽ പങ്കെടുത്തു. ന്യൂനപക്ഷാവകാശങ്ങളും ജെ ബി കോശി കമ്മീഷനും ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പാനൽ ചർച്ചയിൽ അഡ്വക്കേറ്റ് ജസ്റ്റിൻ പള്ളിവാതുക്കൽ, ഫാദർ ജെയിംസ് കൊക്കാവയലിൽ, മോൺ. ജോൺ ഒറവങ്കര എന്നിവർ വിഷയാവതരണം നടത്തി. കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ഡോക്ടർ ചാക്കോ കാളംപറമ്പിൽ  അധ്യക്ഷത വഹിച്ച യോഗത്തിൽ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ശ്രീ ബെന്നി ലൂക്കോസ് സ്വാഗതം പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്  ശ്രീമതി ദീപ റെജി,  വിശാഖ് തോമസ്,  തോമസ് വലിയ പറമ്പൻ,  ജോയി പുതിയാപറമ്പിൽ, തോമസ് പുലിക്കോട്ടിൽ, വിപിൻ സെബാസ്റ്റ്യൻ, ജോർജ്ജ് വട്ടുകുളം, ബാബു ചെട്ടി പറമ്പിൽ, സജീവ് പുരയിടത്തിൽ, ജോൺസൺ തുണ്ടത്തിൽ, കുര്യൻ ചെമ്പനാനി,  ഫ. സബിൻ തൂമുള്ളിൽ, ട്രീസാ ഞരളക്കാട്ട്  എന്നിവർ പ്രതികരണങ്ങൾ അറിയിച്ചു സംസാരിച്ചു.  ഭാവി പ്രവർത്തനങ്ങൾക്കായി എല്ലാ സംഘടനകളുടെയും ഡയറക്ടർ, പ്രസിഡണ്ട്,സെക്രട്ടറി എന്നിവരടങ്ങുന്ന ഏകോപന സമിതിക്ക് രൂപ കൊടുത്തു. കത്തോലിക്കാ കോൺഗ്രസ് ജനറൽ സെക്രട്ടറി  അനീഷ് വടക്കേൽ നന്ദി രേഖപ്പെടുത്തി.