കോവിഡ് വാര്‍ഡുകള്‍  തുറന്ന് രാമനാഥപുരം രൂപത

കോവിഡ് വാര്‍ഡുകള്‍  തുറന്ന് രാമനാഥപുരം രൂപത

രാമനാഥപുരം: രണ്ടാംഘട്ട തീവ്ര കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാമനാഥപുരം രൂപതയിലെ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്കായി പ്രത്യേകം വാര്‍ഡുകള്‍ സജ്ജമാക്കി. ശരവണംപെട്ടി വിശ്വാസപുരം വിമല്‍ജ്യോതി ആശുപത്രിയിലും ഈറോഡ് ക്രിസ്തുജ്യോതി ആശുപത്രിയിലുമാണ് പുതിയ കോവിഡ് വാര്‍ഡുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്. വാര്‍ഡുകളുടെ വെഞ്ചരിപ്പും ഉദ്ഘാടനവും രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ പോള്‍ ആലപ്പാട്ട് പിതാവ് നിര്‍വഹിച്ചു.