കോവിഡ് രോഗീ പരിചരണത്തില്‍ എഫ് എസ് ഡി സിസ്റ്റേഴ്സ്

കോവിഡ് രോഗീ പരിചരണത്തില്‍  എഫ് എസ് ഡി സിസ്റ്റേഴ്സ്

തോപ്രാംകുടി: നിരാലംബരും അഗതികളും കിടപ്പു രോഗികളുമായ തങ്ങളുടെ അന്തേവാസികള്‍ക്ക് പുറമേ ഈ കോവിഡ് കാലത്ത് തെരുവില്‍ നിന്നും പോലീസുകാര്‍ കണ്ടെത്തി  കൊണ്ടുവന്ന് ഏല്‍പ്പിച്ചവര്‍ ഉള്‍പ്പെടെയുള്ളവരെ ശുശ്രൂഷിച്ചുകൊണ്ട് എഫ്.എസ്.ഡി സന്യാസിനിമാര്‍ കര്‍മ്മനിരതരാകുന്നു. കോവിഡ് രോഗം ബാധിച്ച് മരിച്ച അന്തേവാസിയുടെ മൃതദേഹം അന്ത്യകര്‍മ്മങ്ങള്‍ക്കായി പി.പി.ഇ കിറ്റ് അണിഞ്ഞ് സിസ്റ്റേഴ്സ് തന്നെയാണ് സംസ്കരിക്കാന്‍ കൊണ്ടുപോയത്.