കോവിഡ് മഹാമാരിയില്‍ കൈത്താങ്ങായി എസ് എച്ച് മെഡിക്കല്‍ സെന്‍റര്‍

കോവിഡ് മഹാമാരിയില്‍ കൈത്താങ്ങായി എസ് എച്ച് മെഡിക്കല്‍ സെന്‍റര്‍

കോവിഡ് മഹാമാരിയില്‍ കൈത്താങ്ങായി എസ് എച്ച് മെഡിക്കല്‍ സെന്‍റര്‍

കോട്ടയം: തിരുഹൃദയ സന്യാസിനി സമൂഹം നേതൃത്വം നല്‍കുന്ന കോട്ടയം എസ് എച്ച് മെഡിക്കല്‍ സെന്‍റര്‍ കോവിഡ് മഹാമാരിയുടെ കാലത്ത് ശുശ്രൂഷ നല്‍കിയത് പതിനായിരക്കണക്കിന് കോവിഡ് രോഗികള്‍ക്കാണ്. തിരുഹൃദയ സന്യാസിനി സമൂഹത്തിലെ ചങ്ങനാശ്ശേരി സെന്‍റ് മാത്യൂസ് പ്രൊവിന്‍സിനു കീഴിലുള്ള സ്ഥാപനമാണ് എസ് എച്ച് മെഡിക്കല്‍ സെന്‍റര്‍ ആശുപത്രി.

തിരുഹൃദയ സഹോദരിമാരുടെ നേതൃത്വത്തില്‍ കോവി ഡ്  ബാധിതരായ 22,500 പേരെയാണ് ആശുപത്രിയിലെ ഒ പി വിഭാഗത്തില്‍ ചികിത്സിച്ചത്. ഓക്സിജന്‍ നോണ്‍- ഇന്‍വേസീവ് ആന്‍ഡ് ഇന്‍വേസീവ് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ആയിരത്തി മുന്നൂറോളം പേര്‍ക്ക് ഇന്‍ പേഷ്യന്‍റ് വിഭാഗത്തിലും ശുശ്രൂഷ നല്‍കി. 

കോവിഡ് രോഗ നിര്‍ണയത്തിനായി 3,848 പേര്‍ക്ക് ആന്‍റിജന്‍ ടെസ്റ്റും,  21,274 പേര്‍ക്ക് ആര്‍ ടി പി സി ആര്‍ പരിശോധനകളും എസ് എച്ച് മെഡിക്കല്‍ സെന്‍ററില്‍ നടത്തിയിരുന്നു. 24 മണിക്കൂറും പ്രവര്‍ത്തന നിരതമായ കോവിഡ് കെയര്‍ടീമാണ് ആശുപത്രിയില്‍ ഉള്ളത്.  ആശുപത്രിയുടെ അത്യാഹിത വിഭാഗത്തോട്  ചേര്‍ന്ന് കോവിഡ് രോഗികള്‍ക്കായി റാപ്പിഡ് ആക്ഷന്‍ ക്ലിനിക്കും സജ്ജമാണ്. 

കൂടാതെ കോവിഡിന്‍റെ ഒന്നാം തരംഗത്തില്‍ കോട്ടയം ജില്ലാ ഭരണകൂടത്തോട് സഹകരിച്ച് അമ്പതോളം പേര്‍ക്ക് സൗജന്യ ക്വാറന്‍റയിന്‍ സൗകര്യം ആശുപത്രിയില്‍ ഒരുക്കിയിരുന്നു. കോട്ടയം ജില്ലയിലെ ആദ്യത്തെ അംഗീകൃത പ്രൈവറ്റ് വാക്സിനേഷന്‍ സെന്‍ററായും എസ്  എച്ച്  മെഡിക്കല്‍ ഹോസ്പിറ്റല്‍ തെരഞ്ഞെടുക്കപ്പെട്ടു.

ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും കൊറോണ കവച് ഇന്‍ഷുറന്‍സ് പോളിസി സൗജന്യമായി നല്‍കിയിട്ടുണ്ട്. ഇവിടെ കോവിഡ് ബാധിതര്‍ ആയ തൊണ്ണൂറോളം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സൗജന്യ ചികിത്സയും  ആശുപത്രി ലഭ്യമാക്കിയിരുന്നു.