കോവിഡ് പ്രതിസന്ധിയിൽ കൈത്താങ്ങുമായി  തിരുഹൃദയ സന്യാസിനിമാർ

കോവിഡ് പ്രതിസന്ധിയിൽ കൈത്താങ്ങുമായി  തിരുഹൃദയ സന്യാസിനിമാർ

കോവിഡ് പ്രതിസന്ധിയിൽ കൈത്താങ്ങുമായി  തിരുഹൃദയ സന്യാസിനിമാർ

കോട്ടയം: തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ  എസ് എച്ച് ജനറലേറ്റിന് കീഴിൽ പ്രവർത്തിക്കുന്ന ജ്യോതിസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി. ആദ്യ ഘട്ടമായി വിജയപുരം പഞ്ചായത്തിലെ മാങ്ങാനം ലക്ഷം വീട് കോളനി, കളമ്പുകാട്ട് കുന്ന് എന്നിവിടങ്ങളിൽ മാസ്ക്, വേപ്പറൈസർ, പൾസ് ഓക്സിമേറ്റർ എന്നിവ അടങ്ങിയ കോവിഡ് പ്രതിരോധ കിറ്റുകൾ വിതരണം ചെയ്തു. ഓക്സിജൻ കോൺസൻട്രേറ്റർ  ഇല്ലാതിരുന്ന 4 വൃദ്ധസദനങ്ങൾക്ക് അതിനുള്ള തുകയും കൈമാറി.

സുപ്പീരിയർ ജനറൽ മദർ അൽഫോൻസ തോട്ടുങ്കൽ, ജ്യോതിസ് ചാരിറ്റബിൾ സൊസൈറ്റി ഡയറക്ടർ സി. റോസ് പുളിക്കീൽ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ പ്രൊവിൻസുകളിലും നടത്തിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ  വിലയിരുത്തി, ഭാവി പരിപാടികളും ആസൂത്രണം ചെയ്തു. 

കോവിഡ് മഹാമാരിയിൽ നിന്ന് ലോകത്തെ രക്ഷിക്കാനായി തുടർച്ചയായി തിരുഹൃദയ സന്യാസിനീമാർ കോവിഡ് പ്രതിരോധ പ്രാർത്ഥന ചൊല്ലി  പ്രാർത്ഥിച്ചുവരുന്നു.
 ഇതു കൂടാതെ എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച മൂന്ന് കുട്ടികൾക്ക് ക്യാഷ് അവാർഡ് സമ്മാനിച്ചു. സാരഥി ഓട്ടോ ഡ്രൈവേഴ്സ് മീറ്റിംങ്ങിൽ വച്ചാണ് തുക കൈമാറിയത്.