കോവിഡ് പ്രതിസന്ധിയില്‍ കരുതലുമായി പാലാ എഫ്സിസി പ്രൊവിന്‍സ്

കോവിഡ് പ്രതിസന്ധിയില്‍ കരുതലുമായി പാലാ എഫ്സിസി പ്രൊവിന്‍സ്

കോവിഡ് പ്രതിസന്ധിയില്‍ കരുതലുമായി പാലാ എഫ്സിസി പ്രൊവിന്‍സ്

പാലാ: പുലിയന്നൂര്‍ എഫ്.സി.സി അല്‍ഫോന്‍സാ പ്രൊവിന്‍ഷ്യല്‍ ഹൗസിന്‍റെ നേതൃത്വത്തില്‍ നിര്‍ധന കുടുംബങ്ങള്‍ക്കായി ഭക്ഷ്യ കിറ്റുകളും കൊവിഡ് പ്രതിരോധ വസ്തുക്കളും വിതരണം ചെയ്തു. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഗ്രേസ് മുണ്ടപ്ലാക്കലും സിസ്റ്റേഴ്സും ചേര്‍ന്നാണ് സമീപത്തുള്ള വിവിധ കോളനികളിലെ അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റ്, മാസ്ക്, സാനിറ്റൈസര്‍, സ്റ്റേഷനറി സാധനങ്ങള്‍, എന്നിവ വിതരണം ചെയ്തത്.

പ്രൊവിന്‍സിലെ വിവിധ മഠങ്ങള്‍ സ്ഥിതിചെയ്യുന്ന ഇടവകകളില്‍ ഭക്ഷ്യകിറ്റുകളും, സ്റ്റേഷനറി സാധനങ്ങളും എഫ് സി സി സിസ്റ്റേഴ്സ് ആവശ്യാനുസരണം നല്‍കി വരുന്നുണ്ട്. കോവിഡ് പ്രതിസന്ധി കാരണം തൊഴില്‍ നഷ്ടപ്പെട്ടവര്‍, രോഗികള്‍, ഭവനരഹിതര്‍, തുടങ്ങിയവര്‍ക്കെല്ലാം അര്‍ഹമായ സഹായവും സംരക്ഷണവും നല്‍കുന്നുണ്ട്.

പ്രോവിന്‍സിന്‍റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന അരുണാപുരം മരിയന്‍ മെഡിക്കല്‍ സെന്‍ററില്‍ ഒരു വാര്‍ഡ് കോ വിഡ് രോഗികള്‍ക്കായി മാറ്റി വെച്ചിട്ടുണ്ട്. ഈ വാര്‍ഡില്‍ നിസ്വാര്‍ത്ഥമായ സേവനമാണ് എഫ്.സി.സി സിസ്റ്റേഴ്സ്  കാഴ്ചവയ്ക്കുന്നത്.

സാമ്പത്തികമായി ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് മരുന്ന്, മെഡിക്കല്‍ കെയര്‍, താമസ സൗകര്യം ഇവ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാനും വളരെ നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യമായി  മരുന്ന്, പി പി ഇ കിറ്റ്, മാസ്ക്, സാനിറ്റൈസര്‍, ആന്‍റിജന്‍ ടെസ്റ്റ്, എന്നിവയും  സൗജന്യ ചികിത്സയും  നല്‍കാനും സിസ്റ്റേഴ്സിന് കഴിഞ്ഞു. 

കോവിഡ് രോഗികള്‍ക്ക് ഭക്ഷണം പാകം ചെയ്തു പാര്‍സലായി നല്‍കാന്‍ വിവിധ മഠങ്ങളിലെ സിസ്റ്റേഴ്സ് സന്നദ്ധരായി. കോവിഡ് മൂലം മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്ക് ഓണ്‍ലൈനിലൂടെ കൗണ്‍സിലിംഗും, സാന്ത്വനവും സിസ്റ്റേഴ്സ് നല്‍കിവരുന്നുണ്ട്.