കോവിഡ്കാല സഹായവുമായി മലബാര്‍ മിഷനറി ബ്രദേഴ്സ്

കോവിഡ്കാല സഹായവുമായി മലബാര്‍ മിഷനറി ബ്രദേഴ്സ്

ഭോപ്പാല്‍: മലബാര്‍ മിഷനറി ബ്രദേഴ്സിന്‍റെ ഭോപ്പാല്‍ അസീസി പ്രോവിന്‍സ് സാമൂഹ്യസേവന വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ഗ്രാമങ്ങളിലെയും ചേരികളിലെയും ഏറ്റവും നിര്‍ധനരായ രണ്ടായിരത്തോളം കുടുംബങ്ങള്‍ക്ക് സഹായമായി ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. കിറ്റുകളുടെ വിതരണോദ്ഘാടനം പ്രൊവിന്‍ഷ്യല്‍ ഹൗസിന് സമീപത്തുള്ള ജബരന്‍പുര ഗ്രാമത്തില്‍ ആദ്യ കിറ്റ് നല്‍കിക്കൊണ്ട് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ബ്രദര്‍ സണ്ണിലാല്‍ അവിരപ്പാട്ട് നിര്‍വഹിച്ചു. എംഎംബി ജനറലേറ്റ്, ഭോപ്പാല്‍ സിആര്‍ഐ എന്നിവര്‍ക്കു പുറമേ സ്വദേശത്തും വിദേശത്തുമുള്ള ഉപകാരികള്‍ ആണ് കിറ്റുകള്‍ സ്പോണ്‍സര്‍ ചെയ്തത്. ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ക്ക് പുറമെ സോപ്പ്, സാനിറ്റൈസര്‍, മാസ്ക് എന്നിവയും കിറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഏകദേശം 750 രൂപ വിലവരുന്ന സാധനങ്ങളാണ് ഓരോ കിറ്റിലും ഉള്‍ക്കൊള്ളിച്ചിരുന്നത്. ഇതുകൂടാതെ പോലീസ് സ്റ്റേഷനുകളിലും തടവറകളിലും ആതുരസേവന കേന്ദ്രങ്ങളിലും മാസ്ക്കുകള്‍, സാനിറ്റൈസറുകള്‍, സോപ്പുകള്‍ എന്നിവയും എത്തിച്ചു നല്‍കി.