കോതമംഗലം രൂപതയിൽ പുതിയ രണ്ട് ഫൊറോന ദേവാലയങ്ങൾ കൂടി

കോതമംഗലം രൂപതയിൽ പുതിയ രണ്ട് ഫൊറോന ദേവാലയങ്ങൾ കൂടി

കോതമംഗലം രൂപതയിൽ പുതിയ രണ്ട് ഫൊറോന ദേവാലയങ്ങൾ കൂടി

കോതമംഗലം: രൂപതയിലെ കോതമംഗലം ഫൊറോന പുനക്രമീകരിച്ചു പുതിയ 2 ഫൊറോനകൾ നിലവിൽ വരുന്നു. പുതിയ ഫൊറോനകൾ  പ്രഖ്യാപിച്ചുകൊണ്ടുള്ള ഡിക്രിയിൽ മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ആയ ഓഗസ്റ്റ് 15 - ന് രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവ് ഒപ്പുവെച്ചു. സെപ്റ്റംബർ എട്ടിനാണ് പുതിയ ഫൊറോനകൾ ഔദ്യോഗികമായി നിലവിൽ വരുന്നത്. 

നിലവിൽ കോതമംഗലം ഫൊറോനയിലുള്ള കുറുപ്പുംപടി, വെളിയേൽച്ചാൽ ഇടവകകളാണ് പുതിയ ഫൊറോനകളായി മാറുന്നത്.  അജപാലന പദ്ധതികളും ക്രമീകരണങ്ങളും കാര്യക്ഷമമാക്കാനും തട്ടേക്കാട്, കുട്ടമ്പുഴ, പൂയംകുട്ടി എന്നീ മലയോര പ്രദേശങ്ങളിലെ ആളുകളുടെ സൗകര്യവും കൂടി കണക്കിലെടുത്താണ് പുതിയ തീരുമാനം എന്ന് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ വ്യക്തമാക്കി. പുതിയ രണ്ട് ഫൊറോനകൾ കൂടി നിലവിൽ വരുന്നതോടെ കോതമംഗലം രൂപതയിൽ 14 ഫൊറോനകളാകും.