കോട്ടയം അതിരൂപത  മിഷനറിമാര്‍ പഞ്ചാബ് മിഷനില്‍

കോട്ടയം അതിരൂപത  മിഷനറിമാര്‍ പഞ്ചാബ് മിഷനില്‍

പഞ്ചാബ്: കോട്ടയം അതിരൂപതയുടെ മിഷനറി മുഖമായ വി. പത്താം പീയൂസിന്‍റ മിഷനറി സൊസൈറ്റിയിലെ വൈദികര്‍ ഫരിദാബാദ് സീറോമലബാര്‍ രൂപതയുടെ കീഴിലുള്ള പഞ്ചാബ് മിഷനില്‍ സേവനം ആരംഭിച്ചു. ഫാ. എബില്‍ കമുകുംപാറ, ഫാ. എബിന്‍ ഇറപുറത്ത്, ഫാ. റോണി വെച്ചൂപറമ്പില്‍ ഫാ. ജെഗിന്‍ കൊളങ്ങയില്‍ എന്നിവര്‍ക്ക് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര വിവിധ മിഷന്‍ സ്റ്റേഷനുകളില്‍ നിയമനം നല്‍കി. സീറോമലബാര്‍ സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നതിന്‍റെ ഭാഗമായിട്ടാണ് ഫരീദാബാദ് രൂപതയോട് ചേര്‍ന്ന് കോട്ടയം അതിരൂപത പുതിയ ദൗത്യം ആരംഭിക്കുന്നത്.