കൈത്താങ്ങായി മംഗലപ്പുഴ സെമിനാരി

കൈത്താങ്ങായി മംഗലപ്പുഴ സെമിനാരി

ആലുവ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി. ആലുവ കോർപ്പറേഷനിലെ 1, 3, 17, 26 വാർഡുകളിൽപ്പെട്ട നൂറോളം കുടുംബങ്ങൾക്ക് സെമിനാരിയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. സെമിനാരി റെക്ടർ ഡോ. സെബാസ്റ്റ്യൻ പാലമൂട്ടിൽ കോർപ്പറേഷൻ കൗൺസിലർ ഗൈൽസ് ദേവസി പയ്യപ്പിള്ളിക്ക് ഭക്ഷ്യ കിറ്റുകൾ കൈമാറിക്കൊണ്ട് വിതരണോദ്ഘാടനം നിർവഹിച്ചു. പ്രളയ കാലത്തും സെമിനാരിയുടെ നേതൃത്വത്തിൽ സാമൂഹിക സേവനങ്ങൾ ചെയ്തിട്ടുണ്ടെന്ന് കൗൺസിലർ ഗൈൽസ് അനുസ്മരിച്ചു.