കൈത്തങ്ങായി ചെറുപുഷ്പസഭാ പ്രവശ്യകൾ 

കൈത്തങ്ങായി ചെറുപുഷ്പസഭാ പ്രവശ്യകൾ 

തൃക്കാക്കര: കോവിഡ് മഹാമാരി മൂലം ദുരിതമനുഭവിക്കുന്നവർക്ക് സഹായമായി ചെറുപുഷ്പ സഭയുടെ പ്രവശ്യകൾ വീണ്ടും സജീവമായി.  പ്രവശ്യകൾ തങ്ങളുടെ പ്രവർത്തനമേഖലകൾ കേന്ദ്രീകരിച്ച് കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളും വാക്സിനേഷൻ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു വരുന്നു.  ആലുവ സെൻറ് ജോസഫ്സ് പ്രവശ്യയുടെ നേതൃത്വത്തിൽ ആലുവ, അങ്കമാലി, കോതമംഗലം,  കട്ടപ്പന, ഭരണങ്ങാനം എന്നിവിടങ്ങളിലും കോഴിക്കോട് സെന്റ് തോമസ് പ്രവശ്യയുടെ നേതൃത്വത്തിൽ മലപ്പുറം,  കോഴിക്കോട്, കണ്ണൂർ , വയനാട് ജില്ലകളിലും പഞ്ചാബ്- രാജസ്ഥാൻ ക്രിസ്തുജ്യോതി  പ്രവശ്യയുടെ നേതൃത്വത്തിൽ പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലും  ഗോരക്പൂർ ലിറ്റിൽഫ്ലവർ  പ്രവശ്യയുടെ നേതൃത്വത്തിൽ ഉത്തർപ്രദേശിലും നേപ്പാളിലും ഭക്ഷ്യ കിറ്റ് വിതരണവും മെഡിക്കൽ കിറ്റ് വിതരണവും ആശുപത്രികളിൽ  പൊതിച്ചോർ വിതരണവും നടന്നുകൊണ്ടിരിക്കുന്നു.