മഹാമാരിയിൽ വഴിയിൽ അലഞ്ഞുതിരിയുന്ന സഹോദരങ്ങൾക്ക്  കൂട്ടായി സണ്ണി അച്ചൻ

മഹാമാരിയിൽ വഴിയിൽ അലഞ്ഞുതിരിയുന്ന സഹോദരങ്ങൾക്ക്  കൂട്ടായി സണ്ണി അച്ചൻ

മഹാമാരിയിൽ വഴിയിൽ അലഞ്ഞുതിരിയുന്ന സഹോദരങ്ങൾക്ക്  കൂട്ടായി സണ്ണി അച്ചൻ

കണ്ണൂർ : കോവിഡ് 19 മൂലം പ്രതിസന്ധിയിലായ നാടോടികൾക്കും ഭിക്ഷാടകർക്കും ഒരുമാസത്തോളം  അഭയകേന്ദ്രം ഒരുക്കി ഫാ. സണ്ണി തോട്ടപ്പള്ളി കപ്പൂച്ചിൻ. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കോവിഡ് സെല്ലുമായി സഹകരിച്ചാണ് തെരുവിൽ അലയുന്നവർക്കായി കപ്പൂച്ചിൻ സോഷ്യൽ ഡെവലപ്മെൻറൽ ആക്ഷൻ സർവീസ് സൊസൈറ്റി മാനേജിങ് ട്രസ്റ്റി ആയ ഫാദർ സണ്ണി തോട്ടപ്പള്ളിയുടെ നേതൃത്വത്തിൽ റിഹാബിലിറ്റേഷൻ ക്യാമ്പ് നടത്തിയത്.

തെരുവിൽ അലയുന്ന ശാരീരികവും മാനസികവുമായി വൈകല്യങ്ങളുള്ള നിരവധിയാളുകൾ ക്യാപ്സ് സ്പെഷ്യൽ സ്കൂളിൽ സജ്ജമാക്കിയ ക്യാമ്പിൽ ഒരു മാസത്തോളം ചിലവഴിച്ചു. ഇക്കാലമത്രയും  സണ്ണിയച്ചനും ഇവരോടൊപ്പം താമസിക്കുകയായിരുന്നു. കണ്ണൂരിലുള്ള തെരുവിൽ ജീവിക്കുന്ന മനുഷ്യരുടെ നാനാവിധ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തിത്വമാണ് ഫാദർ സണ്ണി തോട്ടപ്പള്ളി.