പാലാ രൂപതയുടെ പിന്നാലെ കുടുംബങ്ങള്‍ക്കായി  കൈകോര്‍ത്ത് ഇടുക്കി രൂപതയിലെ സ്കൂളുകള്‍

കുടുംബങ്ങള്‍ക്കായി  കൈകോര്‍ത്ത് ഇടുക്കി രൂപതയിലെ സ്കൂളുകള്‍

പാലാ രൂപതയുടെ പിന്നാലെ കുടുംബങ്ങള്‍ക്കായി  കൈകോര്‍ത്ത് ഇടുക്കി രൂപതയിലെ സ്കൂളുകള്‍

ഇടുക്കി: കുടുംബ വര്‍ഷത്തില്‍ കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള കര്‍മപദ്ധതികള്‍ക്ക് ഇടുക്കി രൂപതയുടെ കീഴിലുള്ള സ്കൂളുകളും തുടക്കം കുറിച്ചു. മൂന്നോ അതിലധികമോ കുട്ടികള്‍ ഉള്ളവരുടെ മൂന്നാമത്തെ കുട്ടി മുതല്‍ സൗജന്യ പഠനം പ്രഖ്യാപിച്ച് ഇടുക്കി രൂപത, കുഞ്ചിത്തണ്ണി ഹോളി ഫാമിലി പബ്ലിക് സ്ക്കൂള്‍. കൂടാതെ ഇടുക്കി രൂപതയിലെ കുഞ്ചിത്തണ്ണി ഹോളി ഫാമിലി പബ്ലിക് സ്കൂളില്‍ പഠിക്കുന്ന കുട്ടികളില്‍ മൂന്നാമത്തെ കുട്ടിയ്ക്ക് പകുതി ഫീസും നാലാമത്തേത് മുതലുള്ള കുട്ടികള്‍ക്ക് പരിപൂര്‍ണ്ണ സൗജന്യ പഠനവും ഉറപ്പാക്കുന്ന മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ സ്കോളര്‍ഷിപ്പും മാനേജ്മെന്‍റ് പ്രഖ്യാപിച്ചു. കൂടുതല്‍ മക്കളുള്ള കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച പാലാ രൂപതയുടെ നടപടിയുടെ തുടര്‍ച്ചയായിട്ടാണ് ഈ തീരുമാനം. ഈ വര്‍ഷം മുതല്‍ യോഗ്യരായവര്‍ക്ക് ഈ ആനുകൂല്യം ലഭിയ്ക്കുമെന്ന് മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍, അസി. മാനേജര്‍ ഫാ. ജോബി പുളിക്കക്കുന്നേല്‍ പ്രിന്‍സിപ്പല്‍ ജോസ് ജെ പുരയിടം എന്നിവര്‍ അറിയിച്ചു.