കാറ്റക്കെറ്റിക്കൽ കമ്മീഷൻ മീറ്റിം​ഗ്

കാറ്റക്കെറ്റിക്കൽ കമ്മീഷൻ മീറ്റിം​ഗ്

കാറ്റക്കെറ്റിക്കൽ കമ്മീഷൻ മീറ്റിം​ഗ്

കാക്കനാട്:  സീറോമലബാർ കാറ്റക്കെറ്റിക്കൽ കമ്മീഷന്റെ നേതൃത്വത്തിൽ വേദപാഠം ക്ലാസ്സ് XI, XII  പാഠപുസ്തക പുനക്രമീകരണത്തിന്റെ ഭാഗമായി Directors and Experts മീറ്റിംഗ് 2021 മാർച്ച് 23 ന് സീറോമലബാർ സഭാകേന്ദ്രമായ മൗണ്ട് സെന്റ് തോമസിൽ ചേർന്നു. കമ്മീഷൻ ചെയർമാനായ തലശ്ശേരി ആർച്ച്ബിഷപ് മാർ ജോർജ്ജ് ഞരളക്കാട്ട് അധ്യക്ഷത വഹിച്ച മീറ്റിംഗിൽ കമ്മീഷൻ സെക്രട്ടറി റവ. ഡോ. തോമസ് മേൽവെട്ടത്ത് സ്വാഗതം ആശംസിച്ചു. തുടർന്ന് പാഠപുസ്തക ക്രമീകരണത്തെക്കുറിച്ച് മോൺസി. ജോസ് പുതിയേടത്ത് വിശദമായി പ്രതിപാദിച്ചു. വിവിധ രൂപതകളിൽ നിന്നുള്ള കാറ്റക്കിസം ഡയറക്ടേഴ്സും എക്സ്പേർട്ട് ടീം അംഗങ്ങളും പങ്കെടുത്തു. മാർച്ച് 23 രാവിലെ 10 മണിയോടെ ആരംഭിച്ച മീറ്റിംഗ് മാർച്ച് 24ന് വൈകുന്നേരം 5 മണിക്ക്  സമാപിച്ചു.