കരുണാർദ്ര സ്നേഹവുമായി തിരുഹൃദയ സന്യാസിനി സമൂഹം

കരുണാർദ്ര സ്നേഹവുമായി തിരുഹൃദയ സന്യാസിനി സമൂഹം

കരുണാർദ്ര സ്നേഹവുമായി തിരുഹൃദയ സന്യാസിനി സമൂഹം

കോഴിക്കോട്: നിരവധി സാമൂഹ്യക്ഷേമ,  ജീവകാരുണ്യ പ്രവർത്തനങ്ങളാണ്  തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ താമരശ്ശേരി സാന്തോം പ്രൊവിൻസ് നടപ്പിലാക്കി വരുന്നത്. നിർധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനത്തിനും, ചികിത്സ ഉൾപ്പെടെ മറ്റ് ആവശ്യങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങളും തിരുഹൃദയ സിസ്റ്റേഴ്സ് നൽകി വരുന്നുണ്ട്. 

പാവപ്പെട്ട കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി തിരൂർ ഫാത്തിമ മാതാ ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂളിന്റെ നേതൃത്വത്തിൽ രണ്ടു കുട്ടികൾക്കും, കോട്ടക്കൽ മനോവികാസ്   എം ആർ സ്കൂളിന്റെ നേതൃത്വത്തിൽ രണ്ടു കുട്ടികൾക്കും, കോട്ടയ്ക്കൽ സേക്രഡ് ഹാർട്ട് സീനിയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ ഒരു പ്ലസ്ടു വിദ്യാർത്ഥിക്കും മൊബൈൽ ഫോണുകൾ സമ്മാനിച്ചു. 

കോട്ടക്കൽ സേക്രഡ് ഹാർട്ട് സീനിയർ സെക്കൻഡറി സ്കൂൾ മാനേജ്മെന്റിന്റെ  നേതൃത്വത്തിൽ സ്കൂൾ ബസ് സ്റ്റാഫ് ആയിരുന്ന സഹോദരന് ഓപ്പറേഷനായി 30,000 രൂപയും, ഓപ്പറേഷന്റെ  ആവശ്യത്തിനായി ഒരു കുട്ടിക്ക് 12,500 രൂപയും നൽകിയിരുന്നു. കോവിഡ് മൂലം പിതാവ് നഷ്ടപ്പെട്ട ഒരു കുട്ടിക്ക് സ്കൂൾ മാനേജ്മെന്റും, ടീച്ചേഴ്സും ചേർന്ന് കുട്ടിയുടെ ഭാവി പഠനത്തിനായി 60,000 രൂപ ഫിക്സഡ് ഡെപ്പോസിറ്റ് ആയും നൽകി.

കർഷക ദിനത്തിൽ കൂരാച്ചുണ്ട് കോൺവെന്റ് നവജ്യോതി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘം  സ്ഥാപക സെക്രട്ടറിയും മികച്ച യുവ കർഷകനുമായ സെബാസ്റ്റ്യൻ കല്ലറക്കലിനെ ആദരിച്ചു.  സംഘം പ്രസിഡന്റ് കുര്യൻ ചെമ്പനാനി പൊന്നാട അണിയിച്ചു. സാരഥി  സെക്രട്ടറി ശശി പൂളയുള്ളതിൽ മെമന്റോ സമ്മാനിച്ചു. മുൻ സെക്രട്ടറി ഫലവൃക്ഷത്തൈ നൽകി ആദരിച്ചു.