കത്തോലിക്ക കോൺഗ്രസ് കാനഡ നേതൃസമ്മേളനം

കത്തോലിക്ക കോൺഗ്രസ് കാനഡ നേതൃസമ്മേളനം

കത്തോലിക്ക കോൺഗ്രസ് കാനഡ നേതൃസമ്മേളനം

ടൊറന്റോ : കാനഡയിലെ മിസ്സിസ്സാഗ രൂപത കേന്ദ്രമായി പ്രവർത്തിക്കുന്ന കത്തോലിക്ക കോൺഗ്രസിന്റെ  നേതൃസമ്മേളനം ഓഗസ്റ്റ് 12ന് ഓൺലൈനായി നടന്നു. കത്തോലിക്ക കോൺഗ്രസ് ബിഷപ്പ് ലെഗേറ്റ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം നിർവഹിച്ചു.  കേരളത്തിൽ നിന്ന് ധാരാളം വിദ്യാർത്ഥികളും മറ്റുള്ളവരും കാനഡയിലേക്ക് കുടിയേറുന്ന സാഹചര്യത്തിൽ മിസ്സിസ്സാഗ രൂപതയിൽ ശക്തിപ്പെട്ടു വരുന്ന കത്തോലിക്ക കോൺഗ്രസ് ഇവർക്ക് സഹായകമാകുമെന്ന് ബിഷപ്പ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കാനഡയിലേക്ക് കുടിയേറ്റ പെട്ടവർ  കാനഡയിലെ കാർഷിക സാധ്യതകളും,  ബിസിനസ്, സാമൂഹിക,  സാമ്പത്തിക, രാഷ്ട്രീയ മേഖലയിലെ സാധ്യതകളും  പ്രയോജനപ്പെടുത്തണമെന്നും റെമിജിയൂസ് പിതാവ് പറഞ്ഞു. 

മിസ്സിസ്സാഗ രൂപത അദ്ധ്യക്ഷൻ മാർ ജോസ് കല്ലുവേലിൽ അദ്ധ്യക്ഷനായിരുന്നു. കത്തോലിക്ക കോൺഗ്രസ്  ഗ്ലോബൽ സമിതിക്ക് കാനഡയിൽ  നിന്നും ശക്തമായ  പിന്തുണ നൽകുമെന്ന് മാർ ജോസ്  കല്ലുവേലിൽ  വ്യക്തമാക്കി. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ബിജു പറയന്നിലം  മുഖ്യപ്രഭാഷണം നടത്തി. മിസ്സിസ്സാഗ രൂപത വികാരി ജനറാൾ  ഫാ. പത്രോസ് ചമ്പക്കര, രൂപതാ ഡയറക്ടർ ഫാ. ടോമി ചിറ്റിനപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു. 

കത്തോലിക്ക കോൺഗ്രസ് കാനഡ പ്രസിഡന്റായി ജോളി ജോസഫിനെയും,  വൈസ് പ്രസിഡന്റുമാരായി ജിജോ ആലപ്പാട്ട്,  ഷേർളി ഡൊമിനിക് എന്നിവരെയും തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി  തോമസ് വർഗീസ്, സെക്രട്ടറിമാരായി ജോസഫ് അക്കരപ്പാട്ടിയാക്കൽ, ഡെന്നി ജോസഫ്, സ്‌മിത വർഗീസ്  എന്നിവരും  ട്രഷററായി വി സി റോയിയും   തെരെഞ്ഞെടുക്കപ്പെട്ടു.